രേഖ ബിജുവിനും മുഹമ്മദലിക്കും റൗഫിനും കർഷക അവാർഡ്
Friday, August 19, 2022 12:32 AM IST
അ​ല​ന​ല്ലൂ​ർ : വ​ള്ളു​വ​നാ​ട് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​നും കി​സാ​ൻ സ​ർ​വീ​സ് സൊ​സൈ​റ്റി അ​ല​ന​ല്ലൂ​ർ യൂ​ണി​റ്റും സം​യു​ക്ത​മാ​യി മ​ണ്ണാ​ർ​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ലെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച ക​ർ​ഷ​ക​ൻ, ക​ർ​ഷ​ക, യു​വ ക​ർ​ഷ​ക​ൻ എ​ന്നി​വ​രെ പ്ര​ഖ്യാ​പി​ച്ചു.
മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ലെ താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ത്തൂ​ർ സ്വ​ദേ​ശി വി.​പി. അ​ബ്ദു​ൾ അ​സീ​സ് ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ക​ർ​ഷ​ക​യാ​യി മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യം എ​ടാ​ട്ടു​കു​ന്നേ​ൽ രേ​ഖ ബി​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​ത്തി​ന് അ​ല​ന​ല്ലൂ​ർ കാ​ട്ടു​കു​ളം സ്വ​ദേ​ശി പാ​ലാ​ട്ടു​തൊ​ടി മു​ഹ​മ്മ​ദ​ലി അ​ർ​ഹ​നാ​യി. മി​ക​ച്ച യു​വ ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ല​ന​ല്ലൂ​ർ പാ​ക്ക​ത്ത് കു​ള​ന്പ് സ്വ​ദേ​ശി പാ​ക്ക​ത്ത് റൗ​ഫ് എ​ന്ന മാ​നു​വാ​ണ്.
അ​ടു​ത്തു​ത​ന്നെ ഒ​രു പൊ​തു​ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ല്കു​മെ​ന്ന് വി​എ​ഫ്പി​ഒ ചെ​യ​ർ​മാ​ൻ കാ​സിം ആ​ലാ​യ​ൻ, സെ​ക്ര​ട്ട​റി ക​രീം അ​ല​ന​ല്ലൂ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ര​വി​ന്ദ​ൻ ചൂ​ര​ക്കാ​ട്ടി​ൽ, ഡ​യ​റ​ക്ട​ർ ഷെ​രീ​ഫ് പാ​ല​ക്ക​ണ്ണി പ​റ​ഞ്ഞു.