സ്വാതന്ത്ര്യ ദിനാഘോഷം
Friday, August 19, 2022 12:34 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​ന്ന​പ്പാ​ടം എ ​എം​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഹെ​ഡ്മി​സ്ട്ര​സ് നി​ഷി ഐ​സ​ക് പ​താ​ക ഉ​യ​ർ​ത്തി. വാ​ർ​ഡ് മെ​ന്പ​ർ ശ​ര​ണ്യ പ്ര​ദീ​പ്, വി​ദ്യാ​ല​യ​വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം. ക​ലാ​ധ​ര​ൻ, മാ​നേ​ജ​ർ പി.​എ​ച്ച്. അ​ബ്ദു​ൽ ഖാ​ദ​ർ, പിടിഎ ​പ്ര​സി​ഡ​ന്‍റ് ടി.​എം. അ​ഷ​റ​ഫ്, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഘോ​ഷ​യാ​ത്ര, സ്വാ​ത​ന്ത്ര്യദി​ന മ​ത്സ​ര​പ​രി​പാ​ടി​ക​ൾ, പാ​യ​സ വി​ത​ര​ണ​വും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒൗ​ഷ​ധ ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ത്തി.
വ​ട​ക്ക​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സ് മു​ട​പ്പ​ല്ലൂ​ർ ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഡി​സി​സി മെ​ന്പ​ർ കെ. ​രാ​മ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. ലാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, ഗ​ണേ​ശ​ൻ, സ്വാ​മി​കു​ട്ടി, ഷാ​ന​വാ​സ്, പി. ​കെ പ്ര​വീ​ണ്‍, കെ. ​അ​ജി​ത്ത്, എ​സ്. വി​ഷ്ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി: മ​ഞ്ഞ​പ്ര പി​കെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ കെ. ​ഉ​ദ​യ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി.
പാ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി അ​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷം എ​ൻ​സി​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എ.​ രാ​മ​സ്വാ​മി പ​താ​ക ഉ​യ​ർ​ത്തി.
സം​സ്ഥാ​ന നി​ർ​വ്വാ​ഹ​ക സ​മി​തി അം​ഗം ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ത്രി​വ​ർ​ണപ​താ​ക സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി. എ​ൻ​സി​പി നേ​താ​ക്ക​ളാ​യ മോ​ഹ​ൻ ഐ​സ​ക്ക്, കെ.​എ​സ്. രാജഗോ​പാ​ൽ, എം.​എ​ൻ സെ​യ്ഫു​ദ്ദീ​ൻ കി​ച്ച്‌ലു, ക​ബി​ർ വെ​ണ്ണ​ക്ക​ര, പി.​ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സോ​ള​മ​ൻ അ​റ​യ്ക്ക​ൽ, വി. ​മ​രു​ത​ൻ, ആ​ർ. ബാ​ല​സു​ബ്ര​മ​ണ്യ​ൻ, എ. ​സു​ലൈ​മാ​ൻ, എം.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, കെ.​ആ​ർ. രാ​ജേ​ഷ്, അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്ത​ിൽ വ​ണ്ടി​ത്താ​വ​ളം തോ​ട്ടു​മൊ​ക്കി​ൽ സ്വ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു.​ പ​ട്ട​ഞ്ച​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് ശി​വ​ദാ​സ് പ​താ​ക ഉ​യ​ർ​ത്തി. വൈ​സ് പ്രസി​ഡ​ന്‍റ് അ​നി​ലാ മു​ര​ളി, ഹ​രി​ദാ​സ്, രാ​ജേ​ഷ്, ഷാ​ഹു​ൽ ഹ​മീ​ദ്, സു​ബ്ര​മണ്യൻ, ​ഗോ​പാ​ല​ൻ പ​ങ്കെ​ടു​ത്തു.
നെന്മാറ: രാ​ജ്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം സ്വ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം നെന്മാറ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി​യു​ടേ​യും, നെന്മാ​റ കോ​ഓ​പ്പ​റേ​റ്റീവ് ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​റി​ന്‍റേയും സം​യു​ക്ത അ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ​താ​ക ഉ​യ​ർ​ത്ത​ലും, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ല​ൽ, മ​ധു​രം വി​ത​ര​ണം ന​ട​ത്തി. നെന്മാറ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കു​ഞ്ഞ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ​ൻ. ഗോ​കുൽ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.