കു​ട്ടി​ക​ളു​ടെ നീ​ന്ത​ൽപ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യി
Sunday, April 14, 2024 6:14 AM IST
പാ​ല​ക്കാ​ട്: മു​ങ്ങി​മ​ര​ണം പ്ര​തി​ദി​നം വാ​ർ​ത്ത​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ല​ങ്ങ​ളി​ൽ കാ​യി​ക പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​എ​ൽ. രാ​ധാ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലും എ​ല​പ്പു​ള്ളി ജ​ന​മൈ​ത്രി പോ​ലീ​സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ണു​കു​ടും​ബ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​ർ കു​ട്ടി​ക​ളാ​ണെ​ന്നും ആ​ധു​നി​ക ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന​വ​രാ​യി മാ​റു​ന്ന​തി​ന് ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ജ​ന​മൈ​ത്രി പോ​ലീ​സും ഏ​ർ​പ്പെ​ടു​ത്തു​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തേ​നാ​രി ശ്രീ​രാ​മ​ക്ഷേ​ത്ര നീ​ന്ത​ൽ കു​ള​ത്തി​ൽ ന​ട​ന്ന നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ൽ 172 കു​ട്ടി​ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി. ഓ​യി​സ്ക സൗ​ത്ത് ഇ​ന്ത്യ യൂ​ത്ത് ഫോ​റം ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ. ശു​ദ്ധോ​ധ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​യി​സ്ക സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്രി​യ വെ​ങ്കി​ടേ​ഷ്, എ​ല​പ്പു​ള്ളി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് വി. ​ചെ​ന്താ​മ​ര, സെ​ക്ര​ട്ട​റി ആ​ർ.​ ബാ​ബു, ര​വി എ​ല​പ്പു​ള്ളി, തേ​നാ​രി ക്ഷേ​ത്ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ കെ.​എ​ൽ. സു​ന്ദ​ർ, എ​സ്എ​ൻ​പി​എ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​ കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.