വി​ള​യോ​ടി​പു​ഴ​പാ​ലം റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു
Tuesday, May 21, 2019 10:39 PM IST
ചി​റ്റൂ​ർ: വി​ള​യോ​ടി​യി​ൽ​നി​ന്നും പു​ഴ​പാ​ലം തി​രി​വു​റോ​ഡി​ൽ ബ​ണ്ട് ത​ക​ർ​ന്ന് ക​രി​ങ്ക​ല്ല് പു​റ​ത്തേ​ക്കു ത​ള്ളി​പോ​യ​ത് മ​ണ്ണി​ടി​ച്ചി​ലി​നു കാ​ര​ണ​മാ​കു​മോ​യെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ഇ​രു​പ​ത​ടി താ​ഴ്ച​യി​ൽ ചി​റ്റൂ​ർ​പു​ഴ​യാ​ണ്.

ഈ ​സ്ഥ​ല​ത്ത് എ​ൽ ആ​കൃ​തി​യി​ൽ കു​ത്ത​നെ​യു​ള്ള വ​ള​വാ​ണ്. ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ ബ​ണ്ടി​ള​കി​യ ഭാ​ഗ​ത്തു​കൂ​ടി വേ​ണം വാ​ഹ​നം മ​റി​ക​ട​ക്കാ​ൻ. വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ക​രി​ങ്ക​ല്ല് ഇ​ള​കി​യ​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല.

അ​ന്പ​തു​വ​ർ​ഷം​മു​ന്പ് വീ​തി​കൂ​ട്ടി നി​ർ​മി​ച്ച കൈ​വ​രി​യും കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ദു​ർ​ബ​ല​മാ​യ​തി​നാ​ൽ ത​ക​ർ​ന്നു​വീ​ണി​രി​ക്കു​ക​യാ​ണ്. ഇ​തി​നു​ശേ​ഷം സ്ഥ​ല​ത്ത് പു​ന​ർ​നി​ർ​മാ​ണ​ജോ​ലി​ക​ളൊ​ന്നും ചെ​യ്തി​ല്ല.

റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​ൻ മു​ന്ന​റി​യി​പ്പു ബോ​ർ​ഡ് വ​യ്ക്ക​ണ​മെ​ന്ന​ത് അ​ടി​യ​ന്തി​ര ആ​വ​ശ്യ​മാ​ണ്. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ആ​ര്യ​ന്പ​ള്ളം വ​ൻ​കു​ടി​വെ​ള്ള പ​ദ്ധ​തി ത​ട​യ​ണ​യു​മു​ണ്ട്. ത​ക​ർ​ന്ന ബ​ണ്ടി​നു സ​മീ​പ​ത്തെ റോ​ഡി​നു വീ​തി​കു​റ​വാ​ണ്. ചി​റ്റൂ​ർ-​വ​ണ്ടി​ത്താ​വ​ളം പ്ര​ധാ​ന​പാ​ത​യാ​യ​തി​നാ​ൽ നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്നി​ട​ത്താ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

പ​ന്ത്ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു പു​റ​മേ 25-ഓ​ളം സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​യ ബ​സു​ക​ളും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.