എ​ട​ായ്ക്ക​ൽ വ​ള​വി​ൽ ടാ​ങ്ക​ർ​ലോ​റി കു​ടു​ങ്ങി
Tuesday, July 16, 2019 12:45 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ ത​ച്ച​ന്പാ​റ എ​ട​യ്ക്ക​ൽ വ​ള​വി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​മാ​യി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് മേ​ഖ​ല​യി​ൽ പ​തി​വാ​യി.

എ​ടാ​യ്ക്ക​ൽ വ​ള​വി​ൽ എ​തി​രെ ദി​ശ തെ​റ്റി​ച്ചു വ​ന്ന ലോ​റി​യെ ര​ക്ഷി​ക്കാ​ൻ ടാ​ങ്ക​ർ​ലോ​റി ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പി​റ​കി​ലേ​ക്ക് വ​ന്ന ഗ്യാ​സ് ടാ​ങ്ക​ർ റോ​ഡി​നു കു​റു​കെ എ​ൻ​ജി​ൻ ജാ​മാ​യി നി​ല്ക്കു​ക​യാ​യി​രു​ന്നു.

മം​ഗ​ലാ​പു​ര​ത്തു​നി​ന്നും ലോ​ഡു​മാ​യി പോ​കു​ന്ന ഈ ​ടാ​ങ്ക​ർ നാ​ട്ടു​കാ​രു​ടെ ഭാ​ഗ്യം കൊ​ണ്ടാ​ണ് മ​റി​യാ​തി​രു​ന്ന​ത്. പു​ല​ർ​ച്ചെ ഒ​രു​മ​ണി​ക്കൂ​റോ​ള​മാ​ണ് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്.

റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ വ​ള​വ് നി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.
അ​തേ​സ​മ​യം ഒ​ച്ചി​ന്‍റെ വേ​ഗ​ത​യി​ൽന​ട​ക്കു​ന്ന റോ​ഡു​പ​ണി നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്.