ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കി
Monday, August 19, 2019 10:34 PM IST
നെന്മാ​റ: ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടാം ക്ലാ​സി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​തി​ന് പ​ല്ലാ​വൂ​ർ പാ​റ​യി​ൽ മാ​ധ​വി​യ​മ്മ എ​ൻ​ഡോ​വ്മെ​ന്‍റ് ര​ണ്ടാം ക്ലാ​സി​ലെ മി​ക​ച്ച എ​സ് സി ​വി​ദ്യാ​ർ​ത്ഥി​നി അ​നു​ശ്രീ​ക്കു ല​ഭി​ച്ചി​രു​ന്നു. കു​നി​ശേ​രി ആ​ന​യ്ക്കാം​പ്പ​റ​ന്പി​ലു​ള്ള അ​നു​ശ്രീ​യു​ടെ വീ​ട്ടി​ലേ​ക്ക് പ്ര​ള​യ​ദു​രി​താ​ശ്വാ​സ ഫ​ണ്ടി​നാ​യി ക​ട​ന്നു​വ​ന്ന സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം അ​നു​ശ്രീ സ്വീ​ക​രി​ച്ച് ത​ന്‍റെ എ​ൻ​ഡോ​വ്മെ​ന്‍റ് തു​ക​യു​ടെ ഒ​രു വി​ഹി​തം ന​ല്കി. പ​ല്ലാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ കൂ​ട്ടു​കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ക​ണ്ണി​ലു​ണ്ണി​യാ​യി മാ​റി​യ അ​നു​ശ്രീ​യെ യോ​ഗം വി​ളി​ച്ചു അ​നു​മോ​ദി​ച്ചു. സ​മ്മാ​ന​ത്തോ​ടൊ​പ്പം കാ​ഷ് അ​വാ​ർ​ഡും ന​ല്കാ​ൻ ഹെ​ഡ് മാ​സ്റ്റ​ർ ഹാ​റൂ​ണ്‍ മാ​സ്റ്റ​ർ മ​റ​ന്നി​ല്ല. മ​നു​ഷ​ത്വ​വും മ​തേ​ത​ര​ത്വ​വും സ്നേ​ഹ​വും വി​ള​യാ​ടു​ന്ന​ത് പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​നു​ശ്രീ​മാ​രെ​ന്ന് ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ ഹാ​റൂ​ണ്‍ പ​റ​ഞ്ഞു.