ദന്പതികളുടെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
Wednesday, August 21, 2019 10:50 PM IST
നെന്മാ​റ: ടൗ​ണി​ൽ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന സു​രേ​ഷ്- സു​ഷ​മ ദ​ന്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ക​ട​യി​ലെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​ന​മാ​യ 3040 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് ന​ല്കി മാ​തൃ​ക​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​പ്രേ​മ​ന് തു​ക കൈ​മാ​റി.​ച​ട​ങ്ങി​ൽ സു​രേ​ഷ് സു​ഷ​മ ദ​ന്പ​തി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു

നെന്മാ​റ: കോ​ളേ​ജ് ഓ​ഫ് കോ​മേ​ഴ്സ് 2005-2007 ബാ​ച്ച് വി​ദ്യാ​ർ​ത്ഥി​നി​ക​ൾ ഒ​ത്തു​കൂ​ടി. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​ർ.​രേ​ഖ മേ​നോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഹൃ​ദ്യ, ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.