കു​റു​ക്ക​ൻ​കു​ണ്ടി​ൽ വ​നം വ​കു​പ്പി​ന്‍റെ അ​തി​ക്ര​മം വീ​ണ്ടും; വന​പാ​ല​ക സം​ഘം കാ​ർ​ഷി​ക വി​ള​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു
Tuesday, September 10, 2019 11:23 PM IST
അ​ഗ​ളി: കുറു​ക്ക​ൻ​കു​ണ്ടി​ൽ വ​ന​പാ​ല​ക സം​ഘം കാ​ർ​ഷി​ക വി​ള​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഒ​മ്മ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള എ​ട്ടോ​ളം പേ​ര​ട​ങ്ങി​യ വ​ന​പാ​ല​ക സം​ഘ​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ താ​ണ്ഡ​വ​മാ​ടി​യ​ത്. കു​റു​ക്ക​ൻ​കു​ണ്ടി​ൽ വ​ട്ടു​ക​ള​ത്തി​ൽ ത്രേ​സ്യാ​മ്മ- ദേ​വ​സ്യ ദ​ന്പ​തി​ക​ളു​ടെ പ​ട്ട​യ​ഭൂ​മി​യി​ലെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് വെ​ട്ടി ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പ​റ​ന്പി​ൽ ന​ട്ടി​രു​ന്ന ക​മു​കി​ൻ തൈ​ക​ൾ, ക​പ്പ​ച്ചെ​ടി​ക​ൾ, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ വെ​ട്ടി ന​ശി​പ്പി​ക്കു​ക​യും പി​ഴു​തെ​റി​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​യ്ഫ​ല​മു​ള്ള കു​രു​മു​ള​ക് ചെ​ടി​ക​ൾ മ​ര​ത്തി​ൽ നി​ന്നും അ​ട​ർ​ത്തി മാ​റ്റി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ് .

മ​ണ്ണാ​ർ​ക്കാ​ട്സ.​റഓ​ഫീ​സി​ലെ 2477/1984 ന​ന്പ​ർ തീ​റാ​ധാ​രം പ്ര​കാ​രം തീ​റു​വാ​ങ്ങി​യ പ്ര.​ലി.​സ 2019പാ​ർ​ട്ടി​ലെ ര​ണ്ടേ​ക്ക​ർ വ​ഹ​ക​ളി​ലെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. 9-12-1976 ന് 1869 ​ആം ന​ന്പ​ർ പ​ട്ട​യം ല​ഭി​ച്ചി​ട്ടു​ള്ള ഭൂ​മി​യാ​ണ് ഇ​ത്. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച പ്ര​ദേ​ശം അ​ഗ​ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പി ബാ​ബു, ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു കു​മ്മ​ങ്കോ​ട്ടി​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത് സം​ബ​ന്ധി​ച്ച് സ്ഥ​ലം ഉ​ട​മ അ​ഗ​ളി സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഗ​ളി പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യു​മു​ണ്ടാ​യി.

നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് പ​ട്ട​യം ല​ഭി​ച്ച കൃ​ഷി ഭൂ​മി​യി​ലെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ല. 217 ജൂ​ലൈ 21ന് ​മ​ണ്ണാ​ർ​ക്കാ​ട് ഡി ​എ​ഫ് ഒ ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം കു​റു​ക്ക​ൻ​കു​ണ്ടി​ൽ വ​ട്ട​ത്തോ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ എ​ന്ന​യാ​ളു​ടെ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്തി​രു​ന്ന 13500 ഓ​ളം വാ​ഴ​ക​ൾ വെ​ട്ടി നി​ര​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി .അ​ന്ന് നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും ക്ഷു​ഭി​ത​രാ​യെ​ത്തി​യ ക​ർ​ഷ​ക​ർ കൃ​ഷി​ന​ശി​പ്പി​ച്ച ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ത്തു​മ​ണി​ക്കൂ​ർ നേ​രം കൃ​ഷി തോ​ട്ട​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു. കൃ​ഷി ന​ശി​പ്പി​ച്ച​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ ഒ​റ്റ ജീ​വ​ന​ക്കാ​രെ​യും പു​റ​ത്ത് വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ . 2017- 18 സാ​ന്പ​ത്തി​ക വ​ർ​ഷം വ​രെ നി​കു​തി​യ​ട​ച്ച് വ​ന്ന പ​ട്ട​യ ഭൂ​മി​യി​ലെ വാ​ഴ​ക​ളാ​ണ് അ​ന്ന് വെ​ട്ടി​യ​ത്. വ​ന​പാ​ല​ക​രെ കൃ​ഷി ഭൂ​മി​യി​ൽ ത​ട​ഞ്ഞു വെ​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ത​ഹ​സി​ൽ​ദാ​രും ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​രും, ഡി​എ​ഫ്ഒ യും ​റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും, ഇ​ട​വ​ക വി​കാ​രി​യും, ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് അ​ന്ന് പ്ര​ശ്നം പ​രി​ഹാ​ര​മു​ണ്ടാ​യ​ത്.

ഫോ​റ​സ്റ്റു​കാ​ർ വെ​ട്ടി ന​ശി​പ്പി​ച്ച വാ​ഴ​ക​ൾ​ക്ക് വ​നം വ​കു​പ്പ് ര​ണ്ടാ​ഴ്ച​ക്ക​കം ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും,സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​നം വ​കു​പ്പോ പോ​ലീ​സോ ക​ർ​ഷ​ക​രു​ടെ മേ​ലി​ൽ കേ​സു​ക​ളോ മ​റ്റ് ന​ട​പ​ടി​ക​ളോ സ്വീ​ക​രി​ക്കി​ല്ലെ​ന്ന​ത​ട​ക്ക​മു​ള്ള നി​ബ​ന്ധ​ന​ക​ൾ എ​ഴു​തി ഒ​പ്പി​ട്ടാ​ണ് ച​ർ​ച്ച അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ നാ​ളി​തു​വ​രെ ആ​യി വ​നം വ​കു​പ്പ് ക​ർ​ഷ​ക​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും കൃ​ഷി ന​ശി​പ്പി​ക്ക​ലു​മാ​യി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​റു​ക്ക​ൻ​കു​ണ്ടി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ള​യ​ത്തി​ന്‍റെ​യും പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ന്‍റെ​യും കെ​ടു​തി​ക​ളി​ൽ പെ​ട്ട് ന​ട്ടം തി​രി​യു​ന്ന ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ ഈ ​ക്രൂ​ര ന​ട​പ​ടി​ക​ൾ. കു​റു​ക്ക​ൻ​കു​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മ​ഴ​ക്കെ​ടു​തി​ക​ളോ​ട​നു​ബ​ന്ധി​ച്ച് യാ​തൊ​രു വി​ധ സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു . ഫോ​റ​സ്റ്റു​കാ​ർ ത​ർ​ക്കം ഉ​ന്ന​യി​ക്കു​ന്ന​തി​നാ​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തെ​ന്നാ​ണ് കു​റു​ക്ക​ൻ​കു​ണ്ട് നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. വ​ഴി​യും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ്ര​ദേ​ശ​ത്ത് നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്.

കു​റു​ക്ക​ൻ​കു​ണ്ട് പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച നി​യ​മ​സ​ഭ സ​ബ് ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​നെ വ​നം വ​കു​പ്പ് അ​പ്പാ​ടെ അ​വ​ഗ​ണി​ച്ച​താ​യി ഇ​ട​വ​ക വി​കാ​രി ഫാ.​ബി​ജു കു​മ്മ​ങ്കോ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. 2012 ൽ ​മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ അ​ട​ങ്ങി​യ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നാ​ൽ അ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് എ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ്ര​ധാ​ന നി​ർ​ദ്ദേ​ശം. സ​ർ​ക്കാ​ർ കൃ​ഷി​ക്കാ​രോ​ട് ചെ​യ്യു​ന്ന തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ് കു​റു​ക്ക​ൻ​കു​ണ്ട് നി​വാ​സി​ക​ളോ​ട് അ​നു​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തെ ക​ർ​ഷ​ക​ർ​ക്ക് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഫാ.​ബി​ജു കു​മ്മ​ങ്കോ​ട്ടി​ൽ പ​റ​ഞ്ഞു.