വടക്കഞ്ചേരി പ്രധാനിയിൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, September 15, 2019 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ധാ​നി​യി​ൽ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ മൂ​ന്ന് പേ​രെ വ​ട​ക്ക​ഞ്ചേ​രി സി​ഐ ബി.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചീ​ര​ക്കു​ഴി സ്വ​ദ്ദേ​ശി​ക​ളാ​യ റി​ൻ​ഷാ​ദ് ഇ​ള​ങ്കാ​വ് (20), അ​മീ​ർ (19) കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി അ​ബ്ദു​ൾ സ​മ​ദ് (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ എ​ട്ട് പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ണ്. വ​ധ​ശ്ര​മ​ത്തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സ്സെ​ടു​ത്തി​ട്ടു​ള്ള​ത്. ക​ഞ്ചാ​വ് വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ബ്ദു​ൾ സ​മ​ദ് കു​റ​ച്ച് കാ​ല​മാ​യി വ​ട​ക്ക​ഞ്ചേ​രി​യി​ലാ​ണ് താ​മ​സം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ബൈ​ക്കു​ക​ളി​ലെ​ത്തി​യ സം​ഘം ടൗ​ണി​ന​ടു​ത്ത് പ്ര​ധാ​നി​യി​ലെ സ​ഫ​റി(28)​നെ വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​ത്.​
കൈ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ഫ​ർ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ക​ഞ്ചാ​വ് സം​ഘ​ങ്ങ​ളു​ടെ താ​വ​ള​മാ​യി വ​ട​ക്ക​ഞ്ചേ​രി മാ​റി​യി​രി​ക്കു​ക​യാ​ണ്.
വി​ദ്യാ​ർ​ത്ഥി​ക​ളും ചെ​റു​പ്പ​ക്കാ​രു​മെ​ല്ലാം ക​ഞ്ചാ​വി​ന്‍റെ ല​ഹ​രി​യി​ലാ​ണ്.
ക​ഞ്ചാ​വ് ലോ​ബി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ്ണ​മാ​യും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ നാ​ട്ടി​ൽ വ​ലി​യ വി​പ​ത്തു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.