നെ​ല്ലു​സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണമെന്ന് കിസാൻസഭ
Wednesday, September 18, 2019 11:57 PM IST
പാ​ല​ക്കാ​ട്: കൊ​യ്ത്ത് ആ​രം​ഭി​ക്കു​ന്ന​തോ​ടെ നെ​ല്ലു​സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്ത​ണ​മെ​ന്നും മ​ല​ന്പു​ഴ, പു​തു​ശേ​രി ഭാ​ഗ​ത്തെ കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ​നി​ന്നും കൃ​ഷി​യേ​യും കൃ​ഷി​ക്കാ​രെ​യും ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ട​നേ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ഴ​കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഡാ​മു​ക​ളു​ടെ വെ​ള്ളം പ​ര​മാ​വ​ധി സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സ്മാ​ര​ക​ത്തി​ൽ കൂ​ടി​യ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഓ​ണ​ക്കാ​ല​ത്ത് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​സ്.​ശി​വ​ദാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​എ​ൻ.​മോ​ഹ​ൻ, ശ​ശി​ധ​ര​ൻ പൂ​ങ്ങോ​ട്, അ​ശോ​ക​ൻ, എ.​യു.​മാ​മ​ച്ച​ൻ, സ​ഹ​ദേ​വ​ൻ, അ​ന​ന്ത​കൃ​ഷ്ണ​ൻ, കെ​വി​സി.​മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.