മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, September 19, 2019 11:09 PM IST
ചി​റ്റൂ​ർ: മാ​ഞ്ചി​റ​യ്ക്കു സ​മീ​പം മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വിനെ ​എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. നെ​ടു​ങ്ങോ​ട് കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഗി​രീ​ഷ് ( 47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്ന​ര​ലി​റ്റ​ർ മ​ദ്യം ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എ​ക്സൈ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ജീ​വ​ന​ക്കാ​ർ പ്ര​തി​രോ​ധി​ച്ച് പി​ടി കു​ടു​ക​യാ​യി​രു​ന്നു.ചി​റ്റൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി യി​ൽ ഹാ​ജ​രാ​ക്കി​യ ഗി​രീ​ഷി​നെ റി​മാ​ൻ​ഡ് ചെ​യ്തു.. ഇ​ൻ​സ്പെ​ക്ട​ർ വി.​ര​ജ​നീ​ഷ് .പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ.​ആ​ർ.​അ​ജി​ത്ത്, സി ​ഇ ഒ .​പ്ര​തീ​പ് കു​മാ​ർ എ​ന്നി​വ​ര​ടങ്ങി​യ സം​ഘ​മാ​ണ് മ​ദ്യ വി​ൽ​പ്പ​ന പി​ടി​കൂ​ടി യ ​ത്. ജെ ​ടി എ​സ് ,മാ​ഞ്ചി​റ ഭാ​ഗ​ങ്ങ​ളി​ൽ വീ​ട്ടു​കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​വു​ന്ന ത​ര​ത്തി​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​യി​താ​മ​സ​ക്കാ​ർ എ​ക്സൈ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

രൂ​പീ​ക​ര​ണ​യോ​ഗം 24ന്

​പാ​ല​ക്കാ​ട്: കു​ടും​ബ​ശ്രീ സം​സ്ഥാ​ന ക​ലോ​ത്സ​വം അ​ര​ങ്ങ് 2019 ഒ​ക്ടോ​ബ​ർ 11, 12, 13 തീ​യ​തി​ക​ളി​ൽ പാ​ല​ക്കാ​ട് ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 2000-ത്തോ​ളം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ക​ലാ​ശേ​ഷി മാ​റ്റു​ര​യ്ക്കും. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​ത്തി​നു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം 24നു ​രാ​വി​ലെ 11ന് ​പാ​ല​ക്കാ​ട് ടോ​പ്പ് ഇ​ൻ ടൗ​ണ്‍ ഹോ​ട്ട​ലി​ൽ ചേ​രും.