കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
Saturday, October 12, 2019 11:54 PM IST
കൊ​ല്ല​ങ്കോ​ട്: ഗോ​വി​ന്ദാ​പു​രം എ​ക്സൈസ് ​ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ കാ​റി​ൽ നി​ന്നും പ​ത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. തൃ​ശ്ശൂ​ർ മ​ണ്ണു​ത്തി ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ഖി​ൽ ബാ​ബു (23) മ​ണ്ണു​ത്തി മാ​ളി​നി വീ​ട്ടി​ൽ രാ​ജ​ന്‍റെ മ​ക​ൻ ഭ​ര​ത് രാ​ജ് (23) എ​ന്നി​വ​രാണ് ​അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച മാ​രു​തി കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ 12.35 നാ​ണ് കാ​ർ ഗോ​വി​ന്ദാ​പു​രം ചെ​ക്ക്പോ​സ്റ്റി​ൽ എ​ത്തി​യ​ത്. എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ തെ ​മു​ന്നോ​ട്ട് പാ​യു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് മാ​ഞ്ചി​റ വെ​ച്ച് കാ​ർ പി​ടി കൂ​ടി പ​രി​ശോധി​ച്ച​പ്പോ​ഴാ​ണ് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.