വാ​ർ​ഷി​കം
Friday, October 18, 2019 12:29 AM IST
ചി​റ്റൂ​ർ: എ​ഐ​എ​ഡി​എം​കെ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ 48-ാം വാ​ർ​ഷി​കം അ​മ്മാ പേ​ര​വൈ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ ആ​ഘോ​ഷി​ച്ചു. എ​ഐ​എ​ഡി​എം​കെ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട​റി ഗോ​പാ​ല​പു​രം പൊ​ന്നു​ച്ചാ​മി ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ൽ പ​താ​ക ഉ​യ​ർ​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്മാ പേ​ര​വൈ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് യാ​സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​സ​ന്പ​ത്ത്, മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൽ.​ദൊ​രൈ, ന​സീ​ർ, ജ​യ​ഗ​ണേ​ശ്, വി​നോ​ദ്, ആ​റു​മു​ഖം ശെ​ൽ​വ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കൊ​ഴി​ഞ്ഞ​ന്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു.