സൗ​ജ​ന്യ​മാ​യി ന​ല്കി
Friday, October 18, 2019 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സ്വ​കാ​ര്യ​ബ​സി​ൽ പേ​ന, പെ​ൻ​സി​ൽ, തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ല്കി തു​ട​ങ്ങി. ന​ഗ​ര​ത്തി​ൽ വ​ട​വ​ള്ളി, ഉ​ടൈ​യാം​പ്പാ​ള​യം, ഒ​ണ്ടി​പു​തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​ജ​യ് ട്രാ​ൻ​സ്പോ​ർ​ട്ട് എ​ന്ന ബ​സ് സ​ർ​വീ​സാ​ണ് ക​ലാം​ബോ​ക്സ് എ​ന്ന പേ​രി​ൽ പാ​വ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കു​ന്ന​ത്.

വീ​ട്ടി​ൽ​നി​ന്നും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ടു​ക്കാ​ൻ മ​റ​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ബ​സി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​ലാം ബോ​ക്സി​ൽ​നി​ന്നും സൗ​ജ​ന്യ​മാ​യി ആ​വ​ശ്യ​മു​ള്ള​വ എ​ടു​ക്കാ​വു​ന്ന​താ​ണ്.
ഈ ​ബ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കു​റ​ഞ്ഞ ബ​സു​കൂ​ലി​യും അ​നാ​ഥ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര​യും ന​ല്കി​വ​രു​ന്നു.