കേരളോത്സവം: ഉ​ദ്ഘാ​ട​നം ന​ട​ത്തി
Friday, October 18, 2019 12:33 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്, കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് കേ​ര​ളോ​ത്സ​വ സം​ഘാ​ട​ക​സ​മി​തി​യും ക്ല​ബു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, അ​ഫി​ലി​യേ​ഷ​ൻ, കേ​ര​ളോ​ത്സ​വം ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച ക്ലാ​സു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ കെ.​ജ​യ​ശ്രീ നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ.​വി.​ഗി​രി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​എ​സ് ശ​ങ്ക​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​റ​ളി പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ഘു ക്ലാ​സ് ന​യി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷാ​നി, ജി.​ജ​യ​ന്തി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ധ​ന​ല​ക്ഷ​മി, സു​ന്ദ​ര​ൻ, പ്രി​യ, സു​ജി​ത, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശാ​സ്ത, രാ​മ​ച​ന്ദ്ര​ൻ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തി​നാ​യി സം​ഘ​ട​ക​സ​മി​തി​യും രൂ​പീ​ക​രി​ച്ചു. കേ​ര​ളോ​ത്സ​വം 26, 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി 23ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ, അ​പേ​ക്ഷ, മ​റ്റു വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കും.