വെള്ളകു​ഴി​യി​ൽ വീ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണം നാ​ടി​ന്‍റെ നൊ​ന്പ​ര​മാ​യി
Saturday, October 19, 2019 11:14 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ക്കൂ​സ് നി​ർ​മ്മി​ക്കാ​നാ​യി എ​ടു​ത്ത കു​ഴി​യി​ൽ വീ​ണു മൂ​ന്ന​ര വ​യ​സ്സു​കാ​ര​ൻ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വം ച​ങ്ങ​ലീ​രി ഗ്രാ​മ​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി. ഇ​ന്ന​ലെ കാ​ല​ത്ത് കു​ഞ്ഞി​ന്‍റെ മ​ര​ണ​വാ​ർ​ത്ത ഏ​വ​രും ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ട്ട​ത്.

ചെ​റി​യ അ​ശ്ര​ദ്ധ കാ​ര​ണം കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത് ജ​ന​ങ്ങ​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തി. മ​ഴ പ്ര​ദേ​ശ​ത്ത് ശ​ക്തി​യാ​ർ​ജ്ജി​ച്ച​തോ​ടെ ചെ​റി​യ കു​ഴി​ക​ൾ പോ​ലും ജ​ലാ​ശ​യ​മാ​യി മാ​റു​ന്ന​ത് കാ​ര്യ​മാ​യി എ​ടു​ക്ക​ണ​മെ​ന്ന​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ് ച​ങ്ങ​ലീ​രി​യി​ൽ പി​ഞ്ചു കു​ഞ്ഞി​ന്‍റെ ജീ​വ​നെ​ടു​ത്ത സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ വീ​ടി​ന് സ​മീ​പ​ത്ത് സെ​പ്റ്റി​ക് ടാ​ങ്കി​നാ​യി ഒ​രു​ക്കി​യ കു​ഴി നി​റ​ഞ്ഞി​രു​ന്നു.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ ഇ​തി​ൽ വീ​ണ കു​ഞ്ഞ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത് നാ​ടി​നെ​യാ​കെ ക​ണ്ണീ​രി​ലാ​ഴ്ത്തി. വ​ലി​യൊ​രു സൂ​ച​ന​യാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്. എ​ല്ലാ വീ​ടു​ക​ളി​ലും ഓ​രോ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മ്മി​ച്ച​തും പ്ര​കൃ​ത്യാ​ലു​ള്ള​തു​മാ​യ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി കു​ഴി​ക​ൾ ഉ​ണ്ട്.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​വ മ​ണ്ണി​ട്ട് തൂ​ർ​ക്കു​ക​യോ അ​ല്ലാ​ത്ത​വ താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും മൂ​ടി വ​ക്കു​ക​യോ വേ​ണം. ഒ​രി​ക്ക​ലും വെ​ള്ളം നി​റ​ഞ്ഞ് ഇ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​രു​ത്. എ​ത്ര ശ്ര​മി​ച്ചാ​ലും വി​ധി​യെ ത​ടു​ക്കാ​നാ​വി​ല്ല എ​ന്ന് പ​റ​യു​മെ​ങ്കി​ലും ന​മ്മു​ടെ അ​ശ്ര​ദ്ധ​മൂ​ലം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​വ​രു​ത് എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.