ചി​റ്റൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ന് ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം
Monday, October 21, 2019 12:31 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ലു​ള്ള ഏ​ക ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സ് യൂ​ണി​റ്റി​ന് ആ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ള​ട​ത്തി​യ വാ​ഹ​ന ങ്ങ​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ശ​ക്തം. പ​തി​നാ​റു പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളാ​ണ് ചി​റ്റൂ​ർ അ​ഗ്നി​ശ​മ​ന​സേ​ന വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​പ​രി​ധി.
നി​ല​വി​ൽ ര​ണ്ടു മേ​ജ​ർ മൊ​ബൈ​ൽ ടാ​ങ്ക് യൂ​ണി​റ്റും ഒ​രു മി​നി​ടാ​ങ്ക് യൂ​ണി​റ്റു​മാ​ത്തു​ള്ള​ത്. ഇ​തി​ൽ ഒ​രെ​ണ്ണം പ​തി​ന​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞ​താ​ണ്. 2004 നാ​ലു​മോ​ഡ​ലി​ൽ ഒ​രു ആം​ബു​ല​ൻ​സു​മു​ണ്ട്. ഇ​രു​പ​തു​വ​ർ​ഷം പി​ന്നി​ട്ട വാ​ട്ട​ർ ലോ​റി ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.. ആ​ധു​നി​ക രീ​തി​യി​ലു​ള്ള പു​തി​യ വാ​ഹ​നം കു​തി​രാ​നി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ​പ്പെ​ട്ട്
ത​ക​രാ​റി​ലാ​യി പാ​ല​ക്കാ​ട് വ​ർ​ക്ക്ഷോ​പ്പി​ലാ​ണ്.

ന​ന്നാ​ക്കാ​ൻ ഏ​ഴ​ര​ല​ക്ഷം രൂ​പ ചെ​ല​വു​വ​രും. പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 400ൽ ​കൂ​ടു​ത​ൽ കേ​സു​ക​ൾ എ​ത്താ​റു​ണ്ട്. ഇ​തി​നു​പു​റ​മെ ക​ഞ്ചി​ക്കോ​ട് പാ​ല​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലേ​ക്കും പോ​കേ​ണ്ട​താ​യി വ​രു​ന്നു.

2012 മു​ത​ൽ ഈ ​യൂ​ണി​റ്റി​ൽ സ്റ്റേ​ഷ​ൽ ഓ​ഫീ​സ​ർ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റാ​ണ് പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ സേ​ന ജീ​വ​ന​ക്കാ​ർ​ക്കു വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​ന​കേ​ന്ദ്രം കു​ടി​യാ​ണ് ചി​റ്റൂ​ർ യു​ണി​റ്റ്. വേ​ന​ൽ തു​ട​ങ്ങി​യാ​ൽ തീ​പി​ടു​ത്ത പ​ര​ന്പ​ര​ക​ളാ​ണെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് നി​ല​ക്കാ​ത്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​തി​ഭാ​സ​മാ​ണ്. കു​ള​ങ്ങ​ളും കൊ​ക്ക​ർ​ണി​ക​ളും താ​ലൂ​ക്കി
ൽ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ മു​ങ്ങി​മ​ര​ണ​ങ്ങ​ളും ഏ​റെ​യാ​ണ്.

2019-20 വ​ർ​ഷ​ത്തേ​ക്ക് അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് മെ​ഷി​ന​റി​വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.

കൊ​ല്ല​ങ്കോ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​വ​രെ ഈ ​മേ​ഖ​ല​ക​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ചി​റ്റൂ​ർ യൂ​ണി​റ്റെ​ന്ന​തി​നാ​ൽ ആ
​ധു​നി​ക യ​ന്ത്ര​ങ്ങ​ളു​ടെ ആ​വ​ശ്യം ഈ ​യു​ണി​റ്റി​ന് അ​നി​വാ​ര്യ​മാ​ണ്.