ഹ​രി​ത ഗ്രാ​മ​ത്തി​ൽ എൻ എസ് എസിന്‍റെ ജീ​വ​നം പ​രി​പാ​ടി
Monday, October 21, 2019 12:31 AM IST
ക​ല്ല​ടി​ക്കോ​ട്: ഹ​രി​ത ഗ്രാ​മ​ത്തി​ൽ ജീ​വ​നം പ​രി​പാ​ടി​യു​മാ​യി ത​ച്ച​ന്പാ​റ എ​ൻ എ​സ് എ​സ് യൂ​ണി​റ്റ്. വീ​ട്ട​മ്മ​മാ​ർ​ക്ക് ഉ​പ​ജീ​വ​നം ഉ​റ​പ്പു​വ​രു​ത്താ​നും സ്വ​യം തൊ​ഴി​ലി​ലൂ​ടെ വ​രു​മാ​ന​വും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സൗ​ജ​ന്യ കൂ​ണ്‍​കൃ​ഷി​പ​രി​ശീ​ല​നം ന​ൽ​കി. പ​രി​ശീ​ല​ന പ​രി​പാ​ടി ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ല​ത​ല പ​രി​ശീ​ല​ക​ൻ ജോ​ണ്‍ മ​ര​ങ്ങോ​ലി പ​രി​ശീ​ല​നം ന​ൽ​കി.
സി.​രാ​ധാ​കൃ​ഷ്ണ​ൻ, തെ​രേ​സ, ഗോ​ഗു​ൽ, ആ​ദ​ർ​ശ്, അ​ലീ​നാ റെ​ജി, അ​ലീ​ന ചാ​ക്കോ, ആ​ശാ​വ​ർ​ക്ക​ർ ശ്രീ​ദേ​വി, ശാ​ന്ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നെ​ടു​മ​ണ്ണി​ലെ 100 വീ​ടു​ക​ളി​ലെ വീ​ട്ട​മ്മ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി കൂ​ണ്‍​കൃ​ഷി ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. വി​ഷ​ര​ഹി​ത ഭ​ക്ഷ​ണ​വും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന ഈ ​പ​ദ്ധ​തി പ​ഞ്ചാ​യ​ത്തി​ന്‍റെ മ​റ്റ് വാ​ർ​ഡു​ക​ളി​ലേ​യ്ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.