പാ​ച​ക​മ​ത്സ​രം ന​ട​ത്തി
Monday, October 21, 2019 11:53 PM IST
കോ​യ​ന്പ​ത്തൂ​ർ: വേ​ൾ​ഡ് ഷെ​ഫ് ഡേ ​ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​യ്ബാ​ബാ കോ​ള​നി ഹാ​ഷ് സി​ക്സ് ഹോ​ട്ട​ലി​ൽ മോം ​ആ​ൻ​ഡ് കി​ഡ് എ​ന്ന പേ​രി​ൽ അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പാ​ച​ക​മ​ത്സ​രം ന​ട​ത്തി. ഹാ​ഷ് സി​ക്സ് ഹോ​ട്ട​ൽ, ത​ൻ​വി ഫു​ഡ്സ്, ആ​ർ​എ​എ​സ് ചെ​ക്ക് എ​ണ്ണ, ച​ന്ദ്ര​ൻ യു​വ​ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ പാ​ച​ക മ​ത്സ​ര​ത്തി​ൽ ഷെ​ഫ് യ​ശ്വ​ന്ത് കു​മാ​ർ ഉ​മാ​ശ​ങ്ക​ർ അ​തി​ഥി​യാ​യി.

ആ​രോ​ഗ്യ​ക​ര​മാ​യ സ​സ്യാ​ഹാ​രം പാ​ച​കം ചെ​യ്യാ​തെ ക​ഴി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു പാ​ച​ക മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​സ​ത്യ​ൻ പ​റ​ഞ്ഞു. ശ്രീ ​അ​ന്ന​പൂ​ർ​ണ ഗ്രൂ​പ്പ് ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ ജ​ഗ​ൻ ദാ​മോ​ദ​ര സ്വാ​മി, ഹ്യൂ​മ​ൻ അ​നി​മ​ൽ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഡോ.​മി​നി വാ​സു​ദേ​വ​ൻ, ച​ന്ദ്ര​ന് യു​വ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​ശ​ശി​ക​ല, ആ​ർ​എ​എ​സ് ചെ​ക്ക് എ​ണ്ണ ഡ​യ​റ​ക്ട​ർ അ​ശ്വി​ൻ ര​മേ​ഷ്, ത​ൻ​വി, ഫു​ഡ് എം​ഡി.​പ്ര​ഭു ശാ​ന്തി​കു​മാ​ർ, കെ.​വി.​മാ​നേ​ജ്മെ​ൻ​റ് ഡ​യ​റ​ക്ട​ർ ഡോ. ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​മ്മ​മാ​രും കു​ട്ടി​ക​ളു​മ​ട​ങ്ങി​യ 40 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു. കോ​വൈ ഷോ​പ്പിം​ഗ് ക​വി​ത ര​മേ​ഷ്, കോ​വൈ ഫു​ഡീ​സ് ല​ളി​ത ഗൗ​തം, അ​നി​ത്, കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ടീ​മി​ന് ആ​റാ​യി​രം രൂ​പ​യും ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ടീ​മി​ന് 5000 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ല്കി.