ചി​റ്റൂ​ർ പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 25ന്
Tuesday, October 22, 2019 11:15 PM IST
ചി​റ്റൂ​ർ: കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ചി​റ്റൂ​ർ ഡി​വി​ഷ​ൻ ഓ​ഫീ​സ് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ 25ന് ​സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ബാ​ബു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​മ്യ ഹ​രി​ദാ​സ് എം​പി, കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി, ജ​ല​അ​തോ​റി​റ്റി ബോ​ർ​ഡ് അം​ഗം വി.​മു​രു​ക​ദാ​സ്, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​വി.​ധ​ന്യ (ചി​റ്റൂ​ർ), ശാ​ര​ദ തു​സീ​ദാ​സ് (കൊ​ല്ല​ങ്കോ​ട്), പി.​വി.​രാ​മ​കൃ​ഷ്ണ​ൻ നെന്മാറ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ, നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ഴു​വ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ശു​ദ്ധീ​ക​രി​ച്ച കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഡി​വി​ഷ​ൻ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്റ്റേ​റ്റ് പ്ലാ​ൻ, കി​ഫ് ബി ​എ​ന്നി​വ​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന 245 കോ​ടി​യു​ടെ സ​മ​ഗ്ര ശ്രു​ദ്ധ ജ​ല​വി​ത​ര​ണ​പ​ദ്ധ​തി​ക​ൾ ഡി​വി​ഷ​ൻ ഓ​ഫീ​സ് മു​ഖേ​ന നി​ർ​വ​ഹി​ക്കു​വാ​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​തി​നു പു​റ​മേ മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​ങ്ങ​ളാ​യ ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ശു​ദ്ധ​ജ​ല​വും എ​ത്തി​ക്കും.
ചി​റ്റൂ​ർ പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ ഓ​ഫീ​സ് വ​ഴി പ​ത്തു​ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തും പ്രോ​ജ​ക്ട് ഓ​ഫീ​സി​ന്‍റെ സേ​വ​ന​ല​ക്ഷ്യ​ത്തി​ൽ​പെ​ടു​ന്നു.