ക​ന​ത്ത​മ​ഴ: കൊ​യ്ത്തി​നു പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ; ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക
Thursday, October 24, 2019 12:46 AM IST
നെന്മാ​റ: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​ച്ചെ​ടി​ക​ൾ നി​ലം​പൊ​ത്തി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൊ​യ്യാ​നി​രു​ന്ന നെ​ൽ​ച്ചെ​ടി​ക​ളാ​ണ് നി​ലം​പൊ​ത്തി വെ​ള്ള​ത്തി​ലാ​യ​ത്.

ഇ​തു​മൂ​ലം അ​യി​ലൂ​ർ, തി​രു​വ​ഴി​യാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ​ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ട​മെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത് തി​രി​ച്ച് പി​ടി​യ്ക്കാ​മെ​ന്നു ക​രു​തി​യ​ത് ക​ർ​ഷ​ക​ർ ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി. മ​ഴ തു​ട​ർ​ന്നാ​ൽ കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.

വെ​ള്ള​ത്തി​ൽ വീ​ണ നെ​ല്ല് മ​ഴ​മാ​റി കൊ​യ്തെ​ടു​ക്കു​ന്പോ​ഴേ​യ്ക്കും മു​ള​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. ചെ​ളി​യി​ൽ കൊ​യ്തെ​ടു​ക്കു​ന്ന വൈ​ക്കോ​ലി​ന് ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തും ക​ർ​ഷ​ക​രെ നി​രാ​ശ​രാ​ക്കു​ന്നു. വൈ​ക്കോ​ൽ ന​ല്ല​വി​ല​യ്ക്ക് വി​റ്റു​പോ​യാ​ൽ കൊ​യ്ത്തു​യ​ന്ത്ര വാ​ട​ക​കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​ല്ലാ​താ​യി.

വീ​ണു കി​ട​ക്കു​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ ആ​ളെ വി​ട്ടു കൊ​യ്തു മാ​റ്റി​യ ശേ​ഷ​മേ കൊ​യ്ത്ത് യ​ന്ത്രം ഉ​പ​യോ​ഗി​യ്ക്കാ​ൻ ക​ഴി​യൂ​വെ​ന്ന​തും ക​ർ​ഷ​രെ വ​ല​യ്ക്ക്ന്നു. മ​ഴ പെ​യ്ത​തോ​ടെ കൊ​യ്ത​തെ​ടു​ത്ത നെ​ല്ല് അ​ള​ന്നു​കൊ​ടു​ക്കാ​ൻ ക​ർ​ഷ​ക​ർ സ്വ​കാ​ര്യ മി​ല്ലു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തോ​ടെ അ​വ​ർ നെ​ല്ലി​ന്‍റെ വി​ല താ​ഴ്ത്തു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.