പ​രീ​ക്ഷ​ക​ൾ വെവ്വേറെ ക്ലാ​സ് മു​റി​ക​ളി​ൽ ന​ട​ത്ത​ണം
Wednesday, November 13, 2019 12:34 AM IST
അ​ല​ന​ല്ലൂ​ർ: എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​യും ഹ​യ​ർ സെ​ക്ക​ൻഡറി പ​രീ​ക്ഷ​ക​ളും ഇ​ട​ക​ല​ർ​ത്തി ഒ​രു ക്ലാ​സി​ൽ മു​പ്പ​തു കു​ട്ടി​ക​ളെ വീ​ത​മി​രു​ത്തി ന​ട​ത്താ​നു​ള്ള ക്യു ​ഐ പി ​തീ​രു​മാ​നം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​രു​തെ​ന്ന് അ​ല​ന​ല്ലൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ കെ ​പി എ​സ് ടി ​എ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
എ​സ്എ​സ്എ​ൽസി, ​ഹ​യ​ർ സെ​ക്ക​ൻഡറി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​വ്വേ​റെ ക്ലാ​സ് മു​റി​ക​ളി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ല​ന​ല്ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ ​വേ​ണു​ഗോ​പാ​ല​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ ​വി എ ​സ​ലീം അ​ധ്യ​ക്ഷം വ​ഹി​ച്ചു. പി. ​അ​ബ്ദു​ൾ സ​ലാം, ബി​ജു ജോ​സ്, കെ ​ഇ ഉ​സ്മാ​ൻ, പി ​ദീ​പ​ക്, ച​ന്ദ്ര മോ​ഹ​ൻ, അ​ബ്ദു​ൾ സ​ലീം, പി ​സ​ജി​ത, കെ. ​നൗ​ഷ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.