റോ​ഡി​നു ന​ടു​വി​ൽ കു​ഴി; യാ​ത്രക്കാർക്ക് ദുരിതം
Thursday, November 14, 2019 11:10 PM IST
നെന്മാ​റ: നെന്മാ​റ- ​പോ​ത്തു​ണ്ടി റോ​ഡി​ൽ ചെ​മ്മ​ൻ​ന്തോ​ട് പാ​ല​ത്തി​നു സ​മീ​പം റോ​ഡി​നു ന​ടു​വി​ലാ​യി കു​ഴി രൂ​പം​കൊ​ണ്ട​തോ​ടെ വാ​ഹ​ന​കാ​ൽ​ന​ട​യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്കു പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

വ​കു​പ്പ​ധി​കൃ​ത​ർ കു​ഴി അ​ട​യ്ക്കു​ന്ന​തി​നു നാ​ളി​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. കു​ഴി​യു​ടെ വ​ലി​പ്പം കൂ​ടി വ​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മു​ന്ന​റി​യി​പ്പു ബോ​ർ​ഡു സ്ഥാ​പി​ച്ചു മ​ര​ച്ചി​ല്ല​ക​ളും മ​റ്റും വ​ച്ചി​രി​ക്കു​ക​യാ​ണ്.