റോ​ഡു​ക​ളി​ൽ വൈ​ക്കോ​ൽ ഉ​ണ​ക്ക​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി
Monday, November 18, 2019 11:03 PM IST
ചി​റ്റൂ​ർ: കൊ​യ്ത്തു​ക​ഴി​ഞ്ഞു ഗ്രാ​മീ​ണ റോ​ഡു​ക​ളി​ൽ വ്കൈ്കോ​ൽ ഉ​ണ​ക്കു​ന്ന​തു പ​തി​വാ​യ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്ര ദു​ഷ്ക​ര​മാ​യി. പൊ​തു​വ​ഴി​ക​ളി​ൽ മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ വൈ​ക്കോ​ൽ വി​രി​ക്കു​ന്ന​തു ശി​ക്ഷാ​ർ​ഹ​മാ​ണെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​കു​ക​യാ​ണ്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ൾ വൈ​ക്കോ​ൽ ചു​റ്റി നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ന്ന​ത് പ​തി​വാ​ണ്. കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ പ​ക​ക്കു​ഴ​ലി​ന്‍റെ ചൂ​ടി​ൽ വൈ​ക്കോ​ലി​നു തീ​പി​ടി​ക്കു​ന്ന സ​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ കാ​ര്യം ഇ​തി​ലും പ​രി​താ​പ​ക​ര​മാ​ണ്. റോ​ഡി​ൽ ഉ​ണ​ങ്ങാ​നാ​യി വി​രി​ച്ച വൈ​ക്കോ​ലി​ന​ടി​യി​ൽ വി​ഷ​പാ​ന്പു​ക​ളെ​യും കാ​ണാ​റു​ണ്ട്.
ഇ​തു​മൂ​ലം വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഞ്ചാ​രം അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ വൈ​ക്കോ​ൽ ഉ​ണ​ക്കു​ന്ന​തി​നു വി​രി​ക്കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​വ​ഴി ഇ​ടാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ പാ​ത പൂ​ർ​ണ​മാ​യി മ​റ​യു​ന്ന രീ​തി​യി​ലാ​ണ് വൈ​ക്കോ​ൽ നി​ര​ത്തു​ന്ന​ത്.