മ​ന്തു​രോ​ഗ നി​വാ​ര​ണം: ഒ​ന്നാം​ഘ​ട്ട ഹോ​ട്ട് സ്പോ​ട്ട് സ​മൂ​ഹ ചി​കി​ത്സാ പ​രി​പാ​ടി പൂ​ർ​ത്തി​യാ​യി
Wednesday, November 20, 2019 11:00 PM IST
പാലക്കാട്: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ മ​ന്തു​രോ​ഗം നി​വാ​ര​ണം ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന മ​ന്തു​രോ​ഗ നി​വാ​ര​ണം ഒ​ന്നാം​ഘ​ട്ട ഹോ​ട്ട് സ്പോ​ട്ട് സ​മൂ​ഹ ചി​കി​ത്സാ പ​രി​പാ​ടി പൂ​ർ​ത്തി​യാ​യി.
മാ​സ്സ് ഡ്ര​ഗ്ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, മ​ന്തു​രോ​ഗ വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി ന​വം​ബ​ർ 11 ന് ​ആ​രം​ഭി​ച്ച ചി​കി​ത്സാ പ​രി​പാ​ടി​യി​ൽ കു​ഴ​ൽ​മ​ന്ദം മാ​ത്തൂ​ർ, കോ​ട്ടാ​യി, തേ​ൻ​കു​റി​ശ്ശി, ക​ണ്ണാ​ടി, പു​തു​ശ്ശേ​രി, കൊ​ടു​വാ​യൂ​ർ, കൊ​ടു​ന്പ്, കൊ​ല്ല​ങ്കോ​ട്, പ​ല്ല​ശ്ശ​ന, അ​ക​ത്തേ​ത്ത​റ, മ​ല​ന്പു​ഴ, മ​രു​ത​റോ​ഡ്, പു​തു​പ്പ​രി​യാ​രം, പി​രാ​യി​രി, കു​നി​ശ്ശേ​രി, നെന്മാറ, പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി, ആ​ല​ത്തൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ചി​കി​ത്സാ പ​രി​പാ​ടി ന​ട​ന്ന​ത്.
ഒ​ന്നാം​ല​ട്ടം മ​ന്തു​രോ​ഗ നി​വാ​ര​ണ​ത്തി​ൽ ഓ​രോ ഡോ​സ് ഡി. ​ഈ.​സി, ആ​ൽ​ബ​ന്‍റാ​സോ​ൾ ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ ഹോ​ട്ട് സ്പോ​ട്ട് ഏ​രി​യ​ക​ളി​ൽ മാ​ത്ര​മാ​യി ആ​കെ 587917 (97.18%) പേ​ർ​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്ത​തി​ൽ 544318 (89.98%) പേ​ർ മ​രു​ന്നു ക​ഴി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
ര​ണ്ടാം ഘ​ട്ടം ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ഒ​ഴി​കെ​യു​ള്ള ഏ​രി​യ​ക​ളി​ൽ ഇ​ന്ന്(​ന​വം​ബ​ർ 21) മു​ത​ൽ 30 വ​രെ ഗു​ളി​ക വി​ത​ര​ണം ചെ​യ്യും. ര​ണ്ട് വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, ഗു​രു​ത​ര രോ​ഗി​ക​ൾ എ​ന്നി​വ​രെ മ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
ര​ണ്ട് മു​ത​ൽ 5 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഒ​ന്നും 6 മു​ത​ൽ 14 വ​രെ​യു​ള്ള​വ​ർ​ക്ക് 2 ഉം. 15​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 3 ഉം ​ഡി. ഇ.​സി ഗു​ളി​ക​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം വി​ര ന​ശീ​ക​ര​ണ​ത്തി​നു​ള്ള ഓ​രോ ആ​ൽ​ബ​ന്‍റാ​സോ​ൾ ഗു​ളി​ക​യും ക​ഴി​ക്ക​ണം.
ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ​യും വീ​ടു​വീ​ടാ​ന്ത​ര സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ​യും, ട്രാ​ൻ​സി​റ്റ് ബൂ​ത്ത്, മൊ​ബൈ​ൽ ബൂ​ത്ത്, മോ​പ് അ​പ്പ് റൗ​ണ്ട്, സ്പെ​ഷ്യ​ൽ കാ​ന്പ​യി​ൻ ആ​ശു​പ​ത്രി​ക​ളി​ലൂ​ടെ​യു​ള്ള ഗു​ളി​ക വി​ത​ര​ണ​വും പ​രി​ശീ​ല​നം ല​ഭി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ ആ​ഷാ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഗു​ളി​ക വി​ത​ര​ണം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി
യോ​ഗം ഇ​ന്ന്

പാലക്കാട്: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യും കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക​വും സം​യു​ക്ത​മാ​യി 30 ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന കു​ഞ്ച​ൻ സാ​ഹി​ത്യോ​ൽ​സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ക​ല​ക്ക​ത്ത് ഭ​വ​നി​ൽ ന​ട​ക്കും.