ആ​ടി​നെ ക​ടി​ച്ചു; ഉ​പ്പു​കു​ളം വീ​ണ്ടും പു​ലി​പ്പേ​ടി​യി​ൽ
Friday, November 22, 2019 11:06 PM IST
അ​ല​ന​ല്ലൂ​ർ: മ​ല​യോ​ര​പ്ര​ദേ​ശ​മാ​യ ഉ​പ്പു​കു​ളം, ഓ​ല​പ്പാ​റ, താ​ന്നി​ക്കു​ന്ന് ഭാ​ഗ​ങ്ങ​ൾ വീ​ണ്ടും പു​ലി​പ്പേ​ടി​യി​ലേ​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ടി​യാ​നി അ​ച്ചാ​മ്മ​യു​ടെ വ​ള​ർ​ത്തു​നാ​യ​യ്ക്ക് അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട് താ​ണി​ക്കു​ന്നി​ലെ പ​ള്ള​ത് സ​ക്കീ​റി​ന്‍റെ മേ​യാ​ൻ​വി​ട്ട ആ​ടി​നേ​യും പു​ലി പി​ടി​ച്ച​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ഈ ​ഭാ​ഗ​ത്തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മൂ​ന്നു​വ​ർ​ഷം​മു​ന്പ് ഈ ​ഭാ​ഗ​ത്തു​നി​ന്നു വ​നം​വ​കു​പ്പ് കെ​ണി സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.