ജി​ല്ലാ നേ​തൃ​യോ​ഗം ന​ട​ത്തി
Friday, December 6, 2019 12:58 AM IST
പാ​ല​ക്കാ​ട്: ക​ർ​ഷ​ക​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് കു​ടി​ശി​ക​യാ​യ അ​തി​വ​ർ​ഷാ​നു​കൂ​ല്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കാ​മെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യും ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ഫ​ണ്ട് വി​ത​ര​ണം ചെ​യ്യാ​തെ തൊ​ഴി​ലാ​ളി​ക​ളെ ക​ബ​ളി​പ്പി​ച്ച​ത് ച​തി​യാ​ണെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ നേ​തൃ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
ഇ​തി​നെ​തി​രേ 18ന് ​ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​മു​ന്നി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​നി​വാ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ എം.​അ​യ്യ​പ്പ​ൻ മാ​സ്റ്റ​ർ, കെ.​ജ​നാ​ർ​ദ​ന​ൻ, എം.​ഹ​രി​ദാ​സ്, സി.​വേ​ലാ​യു​ധ​ൻ, പി.​എ​ച്ച്.​മു​സ്ത​ഫ, പി.​മു​ര​ളീ​ധ​ര​ൻ, തേ​വ​രു​ണ്ണി, എ്ൻ.​ദേ​വ​യാ​നി, എം.​ജെ.​ആ​ന്‍റ​ണി, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, വി.​മോ​ഹ​ൻ, പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.