പൂ​ർ​ത്തി​യാ​കാതെ ഷൊ​ർ​ണൂ​ർ ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണ പ​ദ്ധ​തി
Tuesday, December 10, 2019 12:51 AM IST
ഷൊ​ർ​ണൂർ: ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച ഷൊ​ർ​ണൂ​ർ ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണം ത്രി​ശ​ങ്കു​വി​ൽ. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ന് പി​ന്നി​ലെ​ന്ന് ശ​ക്ത​മാ​യി പ​രാ​തി​യു​ണ്ട്.
ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണം സ​മീ​പ​കാ​ല​ത്തൊ​ന്നും പൂ​ർ​ത്തി​യാ​ക്കു​ന്ന ല​ക്ഷ​ണം കാ​ണു​ന്നി​ല്ല. ഷോ​ർ​ണൂ​ർ ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണം മ​റ​ന്ന മ​ട്ടാ​ണ്. നി​കു​തി​പ്പ​ണം ഏ​തെ​ല്ലാം രീ​തി​യി​ൽ ദു​രൂ​പ​യോ​ഗം ചെ​യ്യാം എ​ന്ന​തി​ന്‍റെ ജീ​വി​ച്ചി​രി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഷൊ​ർ​ണൂ​ർ ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണ പ​ദ്ധ​തി. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യാ​ണ് ടൗ​ണ്‍​ഹാ​ൾ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​വ​ച്ച​ത്.
പി​ന്നീ​ട് ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പാ​തി വ​ഴി​യി​ൽ നി​ല​ച്ചു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.
ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം ടൗ​ണ്‍​ഹാ​ൾ നി​ർ​മ്മാ​ണ​ത്തി​നു വേ​ണ്ടി ഒ​രു രൂ​പ പോ​ലും നീ​ക്കി​വ​യ്ക്കു​ക​യു​ണ്ടാ​യി​ല്ല.
സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ന്പ​തു​ല​ക്ഷം ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ പ​ദ്ധ​തി​ക്കാ​യി ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ത് തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണ്. സാ​ന്പ​ത്തി​ക വ​രു​മാ​നം കു​റ​ഞ്ഞ ന​ഗ​ര​സ​ഭ ആ​യ​തി​നാ​ൽ വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു ഏ​ഴ് കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ പ​ന്ത്ര​ണ്ടാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ൽ നി​ർ​മ്മി​ക്കാ​ൻ തീ​രു​മാ​നി​ച്ച ടൗ​ണ്‍ ഹാ​ൾ കെ​ട്ടി​ട സ​മു​ച്ച​യം.
വി​വാ​ഹ​ങ്ങ​ൾ പൊ​തു​യോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ കെ​ട്ടി​ടം വി​ട്ട് ന​ൽ​കാ​നും തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്തെ നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​മി​നി​റ്റി സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് രൂ​പം ന​ൽ​കി​യ പ​ദ്ധ​തി ആ​ണെ​ങ്കി​ലും ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് കു​റ​ച്ചു തൂ​ണു​ക​ൾ മാ​ത്രം നി​ർ​മ്മി​ച്ച് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്.
അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി നി​ർ​മ്മാ​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ പു​തി​യ അ​ട​ങ്ക​ൽ ത​യ്യാ​റാ​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. പു​തി​യ നി​ര​ക്ക് പ്ര​കാ​ര​മു​ള്ള സം​ഖ്യ​യും ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും.
ചി​ല​പ്പോ​ഴെ​ങ്കി​ലും ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ബോ​ധം കൗ​ണ്‍​സി​ല​ർ​മാ​രി​ൽ ചി​ല​രു​ടെ എ​ങ്കി​ലും ത​ല​യി​ൽ ഉ​ദി​ക്കാ​റു​ണ്ട​ങ്കി​ലും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​യെ പു​റ​കോ​ട്ട് വ​ലി​ക്കു​ക​യാ​ണ്.
അ​തേ​സ​മ​യം ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ൾ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ വ​ലി​യ തു​ക ആ​വ​ശ്യ​മാ​യ​തി​നാ​ൽ ആ​ണ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ മു​ട​ങ്ങി​യ​തെ​ന്നും, പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബാ​ങ്ക് വാ​യ്പ എ​ടു​ക്കു​മെ​ന്നും പ​ണം ല​ഭി​ച്ചാ​ലു​ട​ൻ സാ​ങ്കേ​തി​ക അ​നു​മ​തി നേ​ടി ടൗ​ണ്‍ ഹാ​ൾ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ആ​ണ് ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി​മ​ല പ​റ​യു​ന്ന​ത്.