ജെ​സി​ഐ ബി​സി​ന​സ് നെ​റ്റ് വർക്കിം​ഗി​നു തു​ട​ക്ക​മാ​യി
Tuesday, December 10, 2019 11:33 PM IST
പാ​ല​ക്കാ​ട്: ജെ​സി​ഐ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ബി​സി​ന​സ് നെ​റ്റ് വ​ർ​ക്കിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തു​വ​ഴി ബി​സി​ന​സ്, പ്ര​ഫ​ഷ​ണ​ൽ മേ​ഖ​ല​ക​ളി​ൽ അ​വ​രെ മു​ൻ​നി​ര​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി രൂ​പീ​ക​രി​ച്ച ജേ​സീ​സ് ഇ​ൻ ബി​സി​ന​സ് എ​ന്ന പ​രി​പാ​ടി​ക്ക് ജെ​സി​ഐ പാ​ല​ക്കാ​ട് തു​ട​ക്കം​കു​റി​ച്ചു. മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യ ഈ​റോ​ഡ് നി​ന്നു​ള്ള ബാ​ല​വേ​ല​യു​ധം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്നു പ​രി​പാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളെ​ക്കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നി​യാ​സ്, സു​വി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി അ​ജ​യ് ന​ന്ദി​പ​റ​ഞ്ഞു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​ള്ള വി​വി​ധ ജെ​സി​ഐ ഘ​ട​ക​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.