മ​ല​ന്പു​ഴ​യി​ൽ ന​വീ​ക​രി​ച്ച കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, December 13, 2019 12:20 AM IST
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ​യി​ലെ ന​വീ​ക​രി​ച്ച മി​ൽ​മ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ഇ​ന്നു വ​നം​മ​ന്ത്രി അ​ഡ്വ. കെ.​രാ​ജു നി​ർ​വ​ഹി​ക്കും. മ​ല​ന്പു​ഴ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​യി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​എ ബാ​ല​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​കും.

മി​ൽ​മ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പാ​ട്ടീ​ൽ സു​യോ​ഗ് സു​ഭാ​ഷ് റാ​വു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ യൂ​സ​ഫ് കോ​റോ​ത്ത്, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സിം​ഗ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്, എ​റ​ണാ​കു​ളം മേ​ഖ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത്, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ എ​ൻ.​രാ​ജ​ൻ, വി​ക​സ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​മ​ച​ന്ദ്ര​ൻ, മി​ൽ​മ ഡ​യ​റ​ക്ട​ർ ക​രു​മാ​ടി മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മി​ത​മാ​യ വി​ല​യി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​ലി​ത്തീ​റ്റ ഉ​ത്പാ​ദി​പ്പി​ച്ച് ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് മി​ൽ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ മി​ൽ​മ​യു​ടെ കീ​ഴി​ൽ ആ​ല​പ്പു​ഴ​യി​ലും മ​ല​ന്പു​ഴ​യി​ലും കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി സ്ഥാ​പി​ച്ച​ത്.

1970-ലാ​ണ് മ​ല​ന്പു​ഴ​യി​ൽ ഫാ​ക്ട​റി ആ​രം​ഭി​ച്ച​ത്. കാ​ലോ​ചി​ത​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ഖേ​ന ല​ഭ്യ​മാ​യ 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഫാ​ക്ട​റി ന​വീ​ക​രി​ച്ച​ത്. നൂ​ത​ന​വും ആ​ധു​നി​ക​മാ​യ വി​ദേ​ശ​നി​ർ​മി​ത​മാ​യ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നാ​യി ഡെന്മാർ​ക്കി​ലു​ള്ള ആ​ൻ​ട്രി റ്റ്സ് ​എ​ന്ന ക​ന്പ​നി​യു​ടെ നൂ​ത​ന, സാ​ങ്കേ​തി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ളാ​യ ഹാ​മ്മ​ർ മി​ല്ലും പെ​ല്ല​റ്റ് മി​ല്ലും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് ഫാ​ക്ട​റി ന​വീ​ക​രി​ച്ച​ത്.

കൂ​ടാ​തെ പു​തി​യ ബാ​ച്ചിം​ഗ് സെ​ഷ​ൻ, ഓ​ട്ടോ​മേ​ഷ​ൻ തു​ട​ങ്ങി സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
പ്ര​തി​ദി​നം 300 ട​ണ്‍ കാ​ലി​ത്തീ​റ്റ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​എ.​ബാ​ല​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു.