അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ വൈ​കി,യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു
Saturday, December 14, 2019 11:19 PM IST
മ​ണ്ണാ​ർ​ക്കാ​ട്: യാ​ത്ര​ക്കാ​രെ വ​ല​ച്ച് അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ മ​ണി​ക്കു​റു​ക​ൾ വൈ​കി.
ഇ​ന്ന​ലെ വൈ​കി​ട്ട് 4 മ​ണി മു​ത​ലു​ള്ള ബ​സു​ക​ളാ​ണ് ഏ​ഴു മ​ണി​യാ​യി​ട്ടും വ​രാ​തി​രു​ന്ന​ത്.
മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ​യി​ലേ​ക്ക് വി​ളി​ക്കു​ന്പോ​ൾ ഫോ​ണ്‍ കി​ട്ടാ​ത്ത സ്ഥി​തി​യു​മാ​യ​തോ​ടെ ക്ഷ​മ​കെ​ട്ട യാ​ത്ര​ക്കാ​ർ മു​ൻ​സി​പ്പ​ൽ ബ​സ്റ്റാ​ന്‍റി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ഹ​ളം വ​ക്കാ​ൻ തു​ട​ങ്ങി.
പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​രോ​ട് സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ​ത്തി സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തു.
ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണ് ബ​സു​ക​ൾ വൈ​കി​യ​തെ​ന്നും അ​ട്ട​പ്പാ​ടി​യി​ലേ​ക്കു​ള​ള മൂന്നു ബ​സു​ക​ൾ ഉ​ട​ൻ ത​ന്നെ എ​ത്തു​മെ​ന്ന വി​വ​ര​വും അ​റി​യി​ച്ചു.
ഇ​ത​നു​സ​രി​ച്ച് ഏഴേകാലിന് ​മൂ​ന്ന് ബ​സു​ക​ൾ എ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ആ​ശ​ങ്ക അ​വ​സാ​നി​ച്ചു.
അ​തു​വ​രെ പി​എ​സ് സി ​പ​രീ​ക്ഷ എ​ഴു​താ​ൻ വ​ന്ന​വ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.