ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ രാ​ത്രി​കാ​ല യാ​ത്ര​യ്ക്കു പ​ച്ച​ക്കൊ​ടി
Thursday, January 16, 2020 1:03 AM IST
ഷൊ​ർ​ണൂ​ർ: രാ​ത്രി​യാ​ത്രാ നി​രോ​ധ​നം നീ​ങ്ങു​ന്ന​തോ​ടെ ഷൊ​ർ​ണൂ​ർ- നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത​യി​ൽ രാ​ത്രി​കാ​ല​ത്തെ യാ​ത്ര​യ്ക്കു പ​ച്ച​ക്കൊ​ടി. ഈ​മാ​സം ഇ​രു​പ​തു​മു​ത​ലാ​ണ് പാ​ത​യി​ൽ രാ​ത്രി​കാ​ല യാ​ത്ര​യ്ക്കു റെ​യി​ൽ​വേ അം​ഗീ​കാ​രം ന​ല്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ ആ​ദ്യ ഹ​രി​ത റെ​യി​ൽ​വേ ഇ​ട​നാ​ഴി​യാ​യ പാ​ത​യി​ലെ രാ​ത്രി യാ​ത്രാ​നി​രോ​ധ​നം ഡി​സം​ബ​റി​ൽത​ന്നെ റെ​യ​ൽ​വേ നീ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥന്മാ​രെ വി​ന്യ​സി​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മാ​ണ് രാ​ത്രി​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. ഷൊ​ർ​ണൂർ - നി​ല​ന്പൂ​ർ റോ​ഡ് റെ​യി​ൽ​പാ​ത വൈ​ദ്യു​തീ​ക​രി​ക്കാ​ൻ ടെ​ൻഡറാ​യ​തോ​ടെ സെ​ക്‌ഷന്‍റെപ്രാ​ധാ​ന്യ​മേ​റും.

പാ​ത​യി​ൽ ക്രോ​സിം​ഗ് സ്റ്റേ​ഷ​ൻ സം​വി​ധാ​നം വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​പ്പോ​ൾ രാ​ത്രി ഒ​ന്പ​ത​ര​യ്ക്കു​ള്ള രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​നു​ശേ​ഷം സെ​ക്ഷ​നി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് രാ​വി​ലെ മാ​ത്ര​മാ​ണ്. നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​തോ​ടെ നി​ല​ന്പൂ​ർ റോ​ഡ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​തി​യ രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളും വ​രും.

രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന്‍റ സ​മ​യ​വും പു​ന​ക്ര​മീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. രാ​ത്രി​യാ​ത്ര​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് രാ​ത്രി​കാ​ല ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ രാ​ത്രി​കാ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​നം നീ​ങ്ങി ഗ​താ​ഗ​ത​തി​ര​ക്ക് കൂ​ടു​ന്ന​തോ​ടെ കു​ലു​ക്ക​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ത​യി​ലെ ആ​ദ്യ ക്രോ​സിം​ഗ് സ്റ്റേ​ഷ​നാ​യി മാ​റും.

ഷൊ​ർ​ണൂ​ർ നി​ല​ന്പൂ​ർ റെ​യി​ൽ​പാ​ത​യി​ൽ വാ​ടാ​നം​കു​ർ​ശി, വ​ല്ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ങ്ങ​ൾ​ക്കും അ​നു​മ​തി​യാ​യി. ഇ​തി​ന്‍റെ സ്ഥ​ല​മെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ത​യ്ക്കി​രു​വ​ശ​വും കാ​ന​ന​ഭം​ഗി​യാ​ൽ സ​മൃ​ദ്ധ​മാ​ണ് ഈ ​റെ​യി​ൽ​പാ​ത.

കൂ​റ്റ​ൻ​മ​ര​ങ്ങ​ളും കി​ളി​ക​ളും മൃ​ഗ​ങ്ങ​ളും വൃ​ക്ഷ​ല​താ​ദി​ക​ളും​കൊ​ണ്ട് പ​ച്ച​പ്പു​നി​റ​ഞ്ഞ ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഖ​ശീ​ത​ള​മാ​യ അ​നു​ഭ​വ​മാ​ണ്. ക​ന​ത്ത വേ​ന​ലി​ൽ​പോ​ലും ത​ണു​പ്പി​ന്‍റെ ലോ​ല​സ്പ​ർ​ശ​വും ഇ​ളം​കാ​റ്റും യാ​ത്ര​ക്കാ​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കും.
മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ഭം​ഗി നു​ക​ർ​ന്ന് തി​ര​ക്കൊ​ഴി​ഞ്ഞ കം​ന്പാ​ർ​ട്ട്മെ​ൻ​റി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ഇ​നി​മു​ത​ൽ വ​ർ​ധി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.