ഗ​ണി​തോ​ത്സ​വം സ​ഹ​വാ​സ ക്യാ​ന്പ് ഇ​ന്നു​മു​ത​ൽ
Thursday, January 16, 2020 10:59 PM IST
പള്ളിക്കുറുപ്പ്: കാ​രാ​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലെ നൂ​റു​കു​ട്ടി​ക​ൾ​ക്കാ​യി 17, 18, 19 തീ​യ​തി​ക​ളി​ൽ പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗ​ണി​തോ​ത്സ​വം സ​ഹ​വാ​സ ക്യാ​ന്പ് ന​ട​ത്തും. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​ഹ​വാ​സ ക്യാ​ന്പി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി ഗ​ണി​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വ്യാ​പൃ​ത​രാ​കും. കാ​രാ​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ കാ​സി​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ജീ​ദ് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ മു​ര​ളീ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​കും. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി​ജ​യ​ൻ, ബ​ഷീ​ർ, ലീ​ല, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, സ്നേ​ഹ, ച​ന്ദ്ര​ൻ, റ​ഫീ​ക്ക, ബേ​ബി, പ്രേ​മ​ല​ത, ത​ങ്കം, മു​ഹ​മ്മ​ദ് കാ​സിം, ആ​യി​ഷാ​ബീ​വി, ഫാ​ത്തി​മ, ജ​സീ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​ക്കീം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​ബി​ജു, ബി​പി​സി മു​ഹ​മ്മ​ദാ​ലി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഹെ​ഡ്മി​സ്ട്ര​സ് കെ.​ഹ​രി​പ്ര​ഭ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​ആ​ർ.​ര​മ ന​ന്ദി​യും പ​റ​യും.