ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ലി​ന് ഇ​ന്നു തി​രി​തെ​ളി​യും
Saturday, January 18, 2020 12:29 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ഴീ​ക്കോ​ട് മാ​ർ​ത്തോ​മ റി​സ​ർ​ച്ച് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ലി​നു ഇ​ന്നു മാ​ർ​ത്തോ​മ തീ​ർ​ത്ഥ​കേ​ന്ദ്ര​ത്തി​ൽ തി​രി​തെ​ളി​യും.
ആ​ഗോ​ള സം​ഗീ​ത - നൃ​ത്ത മ​ത​സൗ​ഹാ​ർ​ദ ക​ലാ​മേ​ള​യാ​യി ക​ഴി​ഞ്ഞ ആ​റുവ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ൽ രാ​വി​ലെ 9.30 നു ​സം​ഗീ​താ​ർ​ച്ച​ന​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്ക് നൃ​ത്താ​ർ​ച്ച​ന​യും രാ​ത്രി ഏ​ഴി​നു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
നാ​ളെ വൈ​കീ​ട്ട് 6.30നു ​ഫെ​സ്റ്റി​വ​ലി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​യ്പ​മം​ഗ​ലം എം​എ​ൽ​എ ഇ.​ടി.​ടൈ​സ​ണ്‍ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​കും. തൃ​ശൂ​ർ ദേ​വ​മാ​താ പ്രൊ​വി​ൻ​ഷ്യൽ‌ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹാ​ർ​മ​ണി ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഹാ​ർ​മ​ണി ഇ​ന്‍റ​ർനാ​ഷ​ണ​ൽ അ​വാ​ർ​ഡ് പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ​ക്ക് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി സ​മ്മാ​നി​ക്കും.
ല​ണ്ട​ൻ ട്രി​നി​റ്റി കോ​ള​ജി​ന്‍റെ ഓ​ണ​റ​റി ഫെ​ല്ലോ​ഷി​പ്പ് നേടിയ ഫാ. ​തോ​മ​സ് ച​ക്കാ​ല​മ​റ്റ​ത്ത് സി​എം​ഐ​യെ ആ​ദ​രി​ക്കും.
എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദി​നി മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ നൗ​ഷാ​ദ് കൈ​ത​വ​ള​പ്പി​ൽ, വി​ക​ാർ പ്രൊ​വി​ൻ​ഷ്യൽ റ​വ.ഡോ. ​ഡേ​വിസ് പ​ന​യ്ക്ക​ൽ സി​എം​ഐ, വാ​ർ​ഡ് മെ​ന്പ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കും. രാ​ത്രി എ​ട്ടി​നു പി​ന്ന​ണി​ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​കു​മെ​ന്നു മാ​ർ​ത്തോ​മ തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​റും സം​ഘാ​ട​ക​സ​മി​തി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഫാ. ​ആ​ന്‍റ​ണി വേ​ല​ത്തി​പ​റ​ന്പി​ൽ, ഫാ. ​ജി​ജോ ത​ട്ടി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ റെ​യ്നോ​ൾ​ഡ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്രി​ൻ​സി റാ​ഫേ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.