കാ​ഞ്ഞി​ര​പ്പു​ഴ നി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മം; ബ​സ് സ്റ്റാ​ൻ​ഡി​നു സ്ഥ​ലം ല​ഭ്യ​മാ​കും
Wednesday, January 22, 2020 12:15 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ നി​വാ​സി​ക​ളു​ടെ ബ​സ് സ്റ്റാ​ൻ​ഡി​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​നു വി​രാ​മം. ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 50 സെ​ൻ​റ് സ്ഥ​ലം ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണി​ത്.

പ​ത്തോ​ളം കെഎസ്ആ​ർ​ടി​സി ബ​സു​ക​ളും ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സ്വ​കാ​ര്യ​ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ​യി​ലാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കേ​ണ്ട​ത്. യാ​ത്ര​ക്കാ​ർ​ക്കും ബ​സു​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ പു​ളി​ക്ക​ൽ സ്കൂ​ളി​നു മു​ൻ​വ​ശ​ത്തെ നി​ല​വി​ൽ ബ​സു​ക​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​ത സ്ഥ​ല​മാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി വി​ട്ടു​ന​ല്കു​ക.

മു​ന്പ് ജ​ല​സേ​ച​ന​വ​കു​പ്പ് ഈ ​സ്ഥ​ലം വി​ട്ടു​ന​ല്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധി​ച്ച് കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​സ​ന്ദ​ർ​ശി​ച്ച ജ​ല​സേ​ച​ന​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം അ​നു​വ​ദി​ക്കാ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

നാ​ല്പ​തോ​ളം ബ​സു​ക​ൾ ദി​നം​പ്ര​തി വ​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​മാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ. നി​ല​വി​ൽ ഈ ​ബ​സു​ക​ൾ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ന് സ​മീ​പ​ത്തു​ള്ള ജ​ല​സേ​ച​ന വ​കു​പ്പി​ലെ സ്ഥ​ല​ത്താ​ണ് വ​ന്നു തി​രി​ച്ചു​പോ​കു​ന്ന​ത്. പ​ത്തു​വ​ർ​ഷം​മു​ന്പ് അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കാ​ഞ്ഞി​ര​പ്പു​ഴ മു​ണ്ട​ക്കു​ന്ന് റോ​ഡി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ തി​ര​ക്കൊ​ഴി​ഞ്ഞ ഭാ​ഗ​മാ​ണെ​ന്നും കൃ​ഷി സ്ഥ​ല​മാ​ണെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു​പു​റ​മേ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ​നി​ന്നും ഈ ​സ്ഥ​ല​ത്തേ​ക്ക് ബ​സു​ക​ൾ ക​ട​ന്നു ചെ​ല്ലു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടും പ​രാ​തി​യാ​യി വ​ന്നി​രു​ന്നു.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് സ്ഥ​ലം അ​നു​വ​ദി​ച്ചത്. ബ​സ് സ്റ്റാ​ൻ​ഡി​ന് സ്ഥ​ലം അ​നു​വ​ദി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്റ്റാ​ൻ​ഡ് ആ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നാ​കും.

ബ​സ് സ്റ്റാ​ൻ​ഡ് വ​രു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ പാ​ല​ക്ക​യം, ഇ​രു​ന്പ​ക​ച്ചോ​ല, കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നീ മേ​ഖ​ല​ക​ളു​ടെ സ​മ​ഗ്ര വി​കാ​സ​വും സാ​ധ്യ​മാ​കും. നി​ല​വി​ൽ മ​ഴ​യ​ത്തും വെ​യി​ല​ത്തും ക​യ​റി നി​ല്ക്കാ​ൻ​പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​മാ​ണി​ത്.,

ബ​സ് സ്റ്റാ​ൻ​ഡ് വ​രു​ന്ന​തോ​ടെ ബ​സു​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നും നി​ല്ക്കാ​നും രാ​ത്രി താ​മ​സി​ക്കു​വാ​നും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​കും. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് അ​ട​ക്ക​മു​ള്ള കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​വി​ടെ​നി​ന്നും സ​ർ​വീ​സ് തു​ട​ങ്ങാ​നു​മാ​കും.