ചി​ന​ക്ക​ത്തൂ​ര്‍ പൂ​ര​ത്തി​നു കൊ​ടി​യേ​റി
Thursday, February 27, 2020 12:56 AM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ര്‍ പൂ​ര​ത്തി​ന് കൊ​ടി​യേ​റി. ഏ​ഴു​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും ആ​ര്‍​ത്ത​ല​ച്ചെ​ത്തി​യ പു​രു​ഷാ​രം​കാ​വ് മു​റ്റ​ത്ത് സം​ഗ​മി​ച്ചു. ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​ധാ​ന സ്ഥാ​നീ​ക​ര​ല്ലാം ഉ​ത്സ​വ​കൊ​ടി​യേ​റ്റ​ത്തി​നെ​ത്തി​യോ​യെ​ന്ന കോ​മ​ര​ത്തി​ന്റെ ര​ണ്ടു​ത​വ​ണ​യു​മു​ള്ള വി​ളി​ച്ചു ചോ​ദ്യ​ത്തി​നും എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു പു​രു​ഷാ​ര​ത്തി​ന്റെ മ​റു​പ​ടി.

മൂ​ന്നാ​മ​തും ചോ​ദ്യം ആ​വ​ര്‍​ത്തി​ച്ച കോ​മ​ര​ത്തി​ന് എ​ല്ലാ​വ​രും എ​ത്തി​യ​ന്ന് മ​റു​പ​ടി ല​ഭി​ച്ച​തോ​ടെ ആ​ദ്യം മേ​ലെ​കാ​വി​ലും. പി​ന്നീ​ട് താ​ഴ​ത്തെ കാ​വി​ലു​മു​ള്ള ധ്വ​ജ​സ്തം​ഭ​ങ്ങ​ളി​ലേ​ക്ക് കൊ​ടി​കു​റ​ക​ള്‍ ഉ​യ​ര്‍​ന്നു​പൊ​ങ്ങി.

അ​യ്യ​യ്യോ... ത​ച്ചു​കൊ​ല്ലു​ന്നേ എ​ന്ന ആ​ര​വ​വും മു​ഴ​ക്കി​യ ജ​ന​ക്കൂ​ട്ടം പൂ​രം കൊ​ടി​യേ​റ്റ​ത്തി​ന്‍റെ ഭേ​രി​മു​ഴ​ക്കി. ഇ​ത് ചി​ന​ക്ക​ത്തൂ​രി​ന്‍റെ സ​ങ്കീ​ര്‍​ത്ത​ന​മാ​ണ്. പൂ​രം ക​ഴി​യു​ന്ന​തു​വ​രേ​യും ഈ ​ആ​ര്‍​പ്പു​വി​ളി അ​ല​മു​റ​യാ​യി ത​ട്ട​ക​ത്തി​ല്‍ ഉ​യ​ര്‍​ന്നു​കേ​ള്‍​ക്കും.

രാ​ത്രി 11 നാ​യി​രു​ന്നു ഉ​ത്സ​വം കൊ​ടി​യേ​റി​യ​ത്. മാ​ഘ​മാ​സ​ത്തി​ലെ മ​കം​നാ​ളി​ലാ​ണ് ചി​ന​ക്ക​ത്തൂ​രി​ല്‍ പൂ​രം ആ​ഘോ​ഷി​ക്കു​ന്ന​ത്. ആ​റി​ന് താ​ല​പ്പൊ​ലി​യും ഏ​ഴി​ന് കു​മ്മാ​ട്ടി​യും ആ​ഘോ​ഷി​ക്കും. പ​തി​നേ​ഴു ദി​വ​സ​മാ​യി ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്നു​വ​ന്നി​രു​ന്ന തോ​ല്‍​പാ​വ​ക്കു​ത്തി​ന് ഇ​ന്നു തി​ര​ശീ​ല വീ​ഴും.

പൂ​രം കൊ​ടി​യേ​റി​യ​തോ​ടെ പ​ത്തു​നാ​ള്‍ നീ​ണ്ടു​നി​ല്ക്കു​ന്ന ദേ​ശ​ങ്ങ​ളി​ലെ പ​റ​യെ​ടു​പ്പി​ന് തു​ട​ക്ക​മാ​കും.

വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തെ തോ​ട്ട​ക്ക​ര മാ​ത്തൂ​ര്‍​മ​ന​യി​ല്‍ നി​ന്നാ​ണ് ആ​ദ്യ പ​റ​യെ​ടു​പ്പ്. ഒ​റ്റ​പ്പാ​ലം, മീ​റ്റ്‌​ന, പ​ല്ലാ​ര്‍​മം​ഗ​ലം, എ​റ​ക്കോ​ട്ടി​രി, തെ​ക്കും​മം​ഗ​ലം, വ​ട​ക്കും​മം​ഗ​ലം, പാ​ല​പ്പു​റം എ​ന്നീ ക്ര​മ​പ്ര​കാ​ര​മാ​ണ് പ​റ​യ​ടു​പ്പ്.

ഉ​ത്സ​വം കൊ​ടി​യേ​റി​യ​തോ​ടു​കൂ​ടി ത​ട്ട​കം ആ​വേ​ശ തി​മി​ര്‍​പ്പി​ലാ​കും. ദേ​വി​യു​ടെ ഭൂ​ത​ഗ​ണ​ങ്ങ​ളാ​യ പൂ​ത​ന്‍, വെ​ള്ളാ​ട്ട്, നാ​യാ​ടി, വേ​ഷ​ങ്ങ​ളാ​യ ദേ​വി​യു​ടെ ഭൂ​ത​ഗ​ണ​ങ്ങ​ള്‍ ത​ട്ട​ക​പ്ര​ദ​ക്ഷി​ണ​വും തു​ട​ങ്ങും. വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഓ​രോ​ദേ​ശ​ങ്ങ​ളും പൂ​ര​ത്തി​ന് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ചി​ന​ക്ക​ത്തൂ​രി​ല്‍
ഗു​രു​തി ന​ട​ത്തി

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ല്‍ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഗു​രു​തി ച​ട​ങ്ങ് ന​ട​ത്തി. ദേ​വി​യു​ടെ കി​ങ്ക​ര​ന്‍​മാ​രെ​യും ദേ​വ​ത​ക​ളെ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങാ​ണി​ത്. മേ​ലെ​കാ​വി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള ആ​ലി​ന്‍​ത​റ​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്.