സി​മ​ന്‍റ് വി​ല്പന ര​ണ്ടുമ​ണി​ക്കൂ​ർ നേരമെങ്കിലും അ​നു​വ​ദി​ക്ക​ണം
Sunday, April 5, 2020 11:26 PM IST
അ​ഗ​ളി:​പ​രി​മി​ത​മാ​യ രീ​തി​യി​ൽ നി​ർ​മാ​ണ മേ​ഖ​ല സ​ജീ​വ​മാ​ക​ണ​മെ​ന്നും നി​യ​ന്ത്രി​ത​മാ​യി സ്റ്റോ​ക്കു​ള്ള സി​മ​ന്‍റ് വ​റ്റ​ഴി​ക്കാ​നാ​യി ദി​വ​സം ര​ണ്ട് മ​ണി​ക്കൂ​റെ​ങ്കി​ലും സി​മ​ന്‍റ് വി​ൽ​ക്കു​വാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എം ല​ത്തീ​ഫ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വി​ല്പ​ന ത​ട​സം തു​ട​ർ​ന്നാ​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം സി​മ​ന്‍റ് ബാ​ഗു​ക​ൾ ക​ട്ട​പി​ടി​ച്ച് ന​ശി​ക്കു​മെ​ന്നും മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് പ​ണി തീ​ർ​ക്കേ​ണ്ട വീ​ടു​ക​ളു​ടെ ചി​ല്ല​റ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ​യെ​ങ്കി​ലും ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ല​ത്തീ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.