വാ​ങ്ങാ​ൻ ആ​ളി​ല്ലാ​തെ പ​ന്നീ​ർ മു​ന്തി​രി
Wednesday, April 8, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: വി​ള​വെ​ടു​പ്പി​ന് തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ തൊ​ണ്ടാ മു​ത്തൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നൂ​റു​ക്ക​ണ​ക്കി​ന് ഹെ​ക്ട​റി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന പ​ന്നീ​ർ​മു​ന്തി​രി ചെ​ടി​ക​ളി​ൽ നി​ന്നു ത​ന്നെ അ​ഴു​കി​പ്പോ​കു​ന്നു.​

തൊ​ണ്ടാ മു​ത്തൂ​ർ, തീ​ത്തി​പ്പാ​ള​യം, കാ​ളം​പ്പാ​ള​യം, കു​പ്പ​ന്നൂ​ർ, മാ​തം​പ​ട്ടി, തെ​ങ്ക​ര തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ൽ ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി​യി​ൽ മു​ന്തി​രി കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.​ഇ​വ മൂ​ത്ത് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ നി​ല​യി​ൽ പ​റി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ലും, വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ വ​രാ​ത​തി​നാ​ലും മു​ന്തി​രി​പ്പ​ഴ​ങ്ങ​ൾ ചെ​ടി​യി​ൽ നി​ന്നു ത​ന്നെ അ​ഴു​കി പോ​വു​ക​യാ​ണ്.