കലകൾ ആസ്വദിക്കാം, മത്സരത്തിൽ പങ്കെടുക്കാം; വീട്ടിൽ വെറുതെ ഇരിക്കേണ്ട..!
Wednesday, April 8, 2020 12:04 AM IST
പാലക്കാട് : വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ക്വാ​റ​ന്‍റൈ​നി​ലും ഐ​സൊ​ലേ​ഷ​നി​ലും ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക പി​രി​മു​റു​ക്ക​വും സം​ഘ​ർ​ഷ​വും ഒ​ഴി​വാ​ക്കി അ​വ​രെ മാ​ന​സി​ക ഉ​ല്ലാ​സ​മു​ള്ള​വ​രാ​ക്കാ​ൻ സാം​സ്കാ​രി​ക വ​കു​പ്പ് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഭാ​ര​ത് ഭ​വ​ൻ മ​ത്സ​ര​ങ്ങ​ൾ
സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സാം​സ്കാ​രി​ക വി​നി​മ​യ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് ഭ​വ​ൻ വി​വി​ധ സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​യാ​ലി​റ്റി ടെ​ലി ഫി​ലിം മേ​ക്കിം​ഗ്, മൈ​ബു​ക്ക്, തി​യേ​റ്റ​ർ, ഒ​ന്നു​പാ​ടാ​മോ, ഡ​ബ്സ്മാ​ഷ്, ക​വി​ത, ക​ഥ, രു​ചി​ക്കൂ​ട്ട്, ചി​ത്ര​ശി​ൽ​പ കൈ​വേ​ല​ക​ൾ, മു​ത്ത​ശ്ശി​ക്ക​ഥ, പൂ​ന്തോ​ട്ടം, പെ​റ്റ്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ര​ണ്ട് മു​ത​ൽ മൂ​ന്ന് മി​നു​ട്ട് വ​രെ​യു​ള്ള സൃ​ഷ്ടി​ക​ൾ ത​യ്യാ​റാ​ക്കി 20നു​ള്ളി​ൽ [email protected] എ​ന്ന ഈ ​മെ​യി​ൽ വി​ലാ​സി​ത്തി​ൽ അ​യ​ക്കാം.
ക​ളി​ക്കാം​വാ​യി​ക്കാം, സ​മ്മാ​നം നേ​ടാം
കു​ട്ടി​ക​ൾ​ക്ക് വീ​ട്ടി​ലെ ക​ളി​ക​ൾ മ​ല​യാ​ളം മി​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാം. ’ക​ളി​ക്കാം​വാ​യി​ക്കാം, സ​മ്മാ​നം നേ​ടാം’ എ​ന്ന സാ​ഹി​ത്യ മ​ത്സ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.
അ​തോ​ടൊ​പ്പം ’വീ​ട്ടി​ലെ പാ​ട്ട്, നാ​ട്ടി​ലെ കൂ​ട്ട്’ എ​ന്ന അ​ന്താ​ക്ഷ​രി ച​ല​ഞ്ചാ​ണ് മ​റ്റൊ​ന്ന്. ഇ​ഷ്ട​മു​ള്ള നാ​ല് വ​രി സി​നി​മാ പാ​ട്ട് പാ​ടി നാ​ട്ടി​ലെ ഏ​തെ​ങ്കി​ലും കു​ട്ടി​യെ ച​ല​ഞ്ച് ചെ​യ്യാം. ആ ​പാ​ട്ടി​ലെ ഒ​രു വാ​ക്ക് വ​രു​ന്ന പാ​ട്ടാ​യി​രി​ക്ക​ണം ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി തു​ട​ർ​ന്ന് പാ​ടേ​ണ്ട​ത്.
ആ ​കു​ട്ടി​ക്ക് കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള വേ​റൊ​രു കു​ട്ടി​യു​മാ​യി ച​ല​ഞ്ച് തു​ട​രാം. ഇ​വ മ​ല​യാ​ളം മി​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്യും. തി​ര​ഞ്ഞെ​ടു​ത്ത വീ​ഡി​യോ​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കും. മി​ക​ച്ച​വ മ​ല​യാ​ളം മി​ഷ​ന്‍റെ റേ​ഡി​യോ മ​ല​യാ​ള​ത്തി​ലും യൂ​ട്യൂ​ബി​ലും സം​പ്രേ​ഷ​ണം ചെ​യ്യും. 14ന് ​ഈ ച​ല​ഞ്ച് അ​വ​സാ​നി​ക്കും.
മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം
മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ പാ​ടു​ന്ന​വ​ർ​ക്കും പാ​ട്ട് എ​ഴു​തു​ന്ന​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. 12 വ​യ​സ്‌​സു​വ​രെ ബാ​ല്യം, 19 വ​രെ കൗ​മാ​രം, 35 വ​രെ യൗ​വ​നം, 36 മു​ത​ൽ പൊ​തു​വി​ഭാ​ഗം എ​ന്നി​ങ്ങ​നെ​യാ​ണ് വി​ഭാ​ഗ​ങ്ങ​ൾ. മാ​പ്പി​ള​പ്പാ​ട്ട് രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ധി നി​ർ​ണ​യി​ക്കും. പാ​ട്ടു​കാ​ർ 2 പാ​ട്ടു​ക​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ജ​ന​ന തി​യ്യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ടെ ചി​ത്രം സ​ഹി​തം 9207173451 എ​ന്ന വാ​ട്ട്സ് ആ​പ്പ് ന​ന്പ​റി​ലേ​ക്ക് 10 ന​കം അ​യ​ക്ക​ണം. വി​വ​ര​ങ്ങ​ൾ മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ല​ഭി​ക്കും.
വീണ്ടും മാ​പ്പി​ള​പ്പാ​ട്ട്
അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ. അ​ർ​ജു​ന​ൻ മാ​ഷ് സി​നി​മ​യി​ലും നാ​ട​ക​ങ്ങ​ളി​ലും ത​യാ​റാ​ക്കി​യ മാ​പ്പി​ള​പ്പാ​ട്ട് ശൈ​ലി​യി​ലു​ള്ള പാ​ട്ടു​ക​ളു​ടെ ആ​ദ്യ വ​രി, സി​നി​മ / നാ​ട​കം, ഗാ​ന​ര​ച​യി​താ​വ്, പാ​ടി​യ​വ​ർ, വ​ർ​ഷം എ​ന്നീ വി​വ​ര​ങ്ങ​ൾ ഏ​പ്രി​ൽ 14 വ​രെ 9207173451 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​രി​ലേ​ക്ക് അ​യ​ക്കാം. ഇ​തി​ന് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.
ക​ഥ, ക​വി​ത ര​ച​നാ മ​ത്സ​രം
സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് 16 വ​യ​സി​ൽ താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വീ​ട്ടി​ലി​രു​ന്ന് ക​ഥ, ക​വി​ത ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. ര​ച​ന​ക​ൾ ഏ​പ്രി​ൽ 30 വ​രെ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, വ​യ​സ്, ക്ലാ​സ്, സ്കൂ​ൾ, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ വി​വ​ര​ങ്ങ​ളും വേ​ണം. 9447697677, 9656999580 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ച്ചാ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ കി​ട്ടും.
നി​റ​ക്കൂ​ട്ടു​ക​ൾ
കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ണ്ട​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി, ’കൊ​റോ​ണ​ക്കാ​ല​ത്തെ നി​റ​ക്കൂ​ട്ടു​ക​ൾ ’ എ​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. അ​ര പേ​ജി​ൽ ക​വി​യാ​ത്ത കു​റി​പ്പ് സ​ഹി​തം [email protected] lalithakala.0rg ഏ​പ്രി​ൽ 30നു ​മു​ന്പ് ര​ച​ന​ക​ൾ അ​യ​ക്ക​ണം.
ഓ​രോ ജി​ല്ല​ക്കും 12 സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, ക്ലാ​സ്, സ്കൂ​ൾ, ജി​ല്ല, സ്കൂ​ൾ അ​ഡ്ര​സ്, ഫോ​ണ്‍ ന​ന്പ​ർ, മാ​താ​പി​താ​ക്ക​ളു​ടെ പേ​ര്, വീ​ട്ടു മേ​ൽ​വി​ലാ​സം, ഫോ​ണ്‍, ഇ ​മെ​യി​ൽ എ​ന്നീ വി​വ​ര​ങ്ങ​ളും അ​യ​ക്ക​ണം.
സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​നം
ജി​ല്ല​യി​ലെ വ​ജ്ര ജൂ​ബി​ലി ക​ലാ​കാ​രന്മാർ ’ക​ലാ​ഗൃ​ഹം’ എ​ന്ന പേ​രി​ൽ വാ​ട്ട്സ് ആ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ ക​ലാ​പ​രി​ശീ​ല​നം ന​ൽ​കു​ന്നു. വി​വി​ധ ക​ല​ക​ളി​ലാ​യി 96 പ്ര​ഗ​ത്ഭ ക​ലാ​കാ​ര​മാ​രന്മാരാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്.
നൃ​ത്തം, ശാ​സ്ത്രീ​യ സം​ഗീ​തം, നാ​ട​ൻ​പാ​ട്ട് , പെ​യി​ന്‍റിം​ഗ്, തു​ള്ള​ൽ, ചു​മ​ർ​ചി​ത്ര​ക​ല, തി​റ, തി​രു​വാ​തി​ര​ക്ക​ളി, ശി​ൽ​പ​ക​ല, വ​യ​ലി​ൻ, തോ​ൽ​പ്പാ​വ​ക്കൂ​ത്ത്, മാ​പ്പി​ള ക​ല, നാ​ട​കം, ക​ണ്യാ​ർ​ക​ളി, ക​ഥ​ക​ളി, ക​ഥ​ക​ളി ചു​ട്ടി, കൂ​ടി​യാ​ട്ടം, ചെ​ണ്ട, മി​ഴാ​വ്, തി​മി​ല, മൃ​ദം​ഗം, മ​ദ്ദ​ളം എ​ന്നീ 22 ക​ല​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. താ​ത്പ​ര്യ​മു​ള​ള​വ​ർ​ക്ക് ഒ​ന്നി​ലേ​റെ ക​ല​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് [email protected] gmail.com ലോ 8281983250, 9744791558, 9446471654 ​ന​ന്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.
മ​ന്ത്രിയുടെ ഫേ​സ്ബു​ക്ക് പേ​ജ്
സാം​സ്കാ​രി​ക​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ നി​ര​വ​ധി സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ പോ​സ്റ്റ് ചെ​യ്യു​ന്നു.
ഏ​പ്രി​ൽ ര​ണ്ടി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ദാ​ന പ​രി​പാ​ടി​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ പോ​സ്റ്റു ചെ​യ്തു. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 2019ലെ ​കേ​ര​ള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള പ​രി​പാ​ടി​ക​ൾ, 2017, 2018 വ​ർ​ഷ​ങ്ങ​ളി​ൽ ഇ​റ്റ്ഫോ​ക് നാ​ട​കോ​ത്സ​വ​ത്തി​ൽ സ​മ്മാ​നി​ത​മാ​യ നാ​ട​ക​ങ്ങ​ൾ, 2018 ലെ ​ടി​വി അ​വാ​ർ​ഡ് വി​ത​ര​ണ പ​രി​പാ​ടി, ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക വി​നി​മ​യ പ​രി​പാ​ടി, 2017 ലെ ​ഓ​ണം ക​ലാ​മേ​ള, 2018ലെ ​പാ​ല​ക്കാ​ട് ക്രാ​ഫ്റ്റ് മേ​ള, മ​ല​ബാ​ർ സാം​സ്കാ​രി​കോ​ത്സ​വം, 2018, 2020 വ​ർ​ഷ​ങ്ങ​ളി​ലെ ലോ​ക കേ​ര​ള​സ​ഭ പ​രി​പാ​ടി​ക​ൾ, 2019ലെ ​പാ​ല​ക്കാ​ട് ഓ​ണം ക​ലാ​മേ​ള, ഭാ​ര​ത് ഭ​വ​ന്‍റെ ഓ​ർ​ഗാ​നി​ക് തി​യേ​റ്റ​ർ, 2019 ലെ ​സ​മ​ഭാ​വ​ന, ചെ​ന്നൈ​യി​ൽ ന​ട​ന്ന കേ​ര​ള സാം​സ്കാ​രി​കോ​ത്സ​വം എ​ന്നീ പ​രി​പാ​ടി​ക​ൾ കാ​ണാ​ൻ ക​ഴി​യും.
സാ​ഹി​ത്യ​ര​ച​ന​ക​ൾ വെ​ബ്സൈ​റ്റി​ൽ
കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി വി​പു​ല​മാ​യ വാ​യ​ന​യ്ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ക്കാ​ദ​മി​യു​ടെ www. keralasahitya academi.org ഉ​ള്ളൂ​ർ, ആ​ശാ​ൻ, വ​ള്ള​ത്തോ​ൾ, ച​ങ്ങ​ന്പു​ഴ എ​ന്നി​വ​രു​ടെ എ​ല്ലാ കൃ​തി​ക​ളും വാ​യി​ക്കാം. മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​രാ​യ 200 സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ, കൈ​യ​ക്ഷ​രം, അ​വ​രു​ടെ ശ​ബ്ദം, ചെ​റു ജീ​വ​ച​രി​ത്ര​ക്കു​റി​പ്പ് എ​ന്നി​വ ചി​ത്ര​ശാ​ല എ​ന്ന വി​ഭാ​ഗ​ത്തി​ൽ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ എ​ല്ലാ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
യൂ​ട്യൂ​ബ് ചാ​ന​ൽ
കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ വി​ജ്ഞാ​ന​ത്തെ മു​ൻ​നി​ർ​ത്തി ഒ​രു യു​ട്യൂ​ബ് ചാ​ന​ൽ കേ​ര​ള ഫോ​ക്ലോ​ർ അ​ക്കാ​ദ​മി ആ​രം​ഭി​ക്കും. നാ​ട​ൻ ക​ല​ക​ളെ​ക്കു​റി​ച്ച് പ്ര​മു​ഖ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഈ ​ചാ​ന​ലി​ലൂ​ടെ ആ​സ്വ​ദി​ക്കാം. ര​വി​കു​മാ​ർ (ഫോ​ക്ലോ​ർ), സി.​ജെ. കു​ട്ട​പ്പ​ൻ (നാ​ട​ൻ​പാ​ട്ട്), കീ​ച്ചേ​രി രാ​ഘ​വ​ൻ (പൂ​ര​ക്ക​ളി), ഗീ​ത കാ​വാ​ലം (തി​രു​വാ​തി​ര), വൈ.​വി. ക​ണ്ണ​ൻ (തെ​യ്യം) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ൻ​പാ​ട്ട് സിം​ഗി​ൾ റി​യാ​ലി​റ്റി ഷോ ​ഓ​ണ്‍​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്കും.