പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യ്ക്ക​രി​കി​ൽ ച​ട്ടം ലം​ഘി​ച്ച് മ​ദ്യം​വാ​ങ്ങാ​ൻ വ​ൻ ജ​ന​ക്കൂ​ട്ടം
Friday, May 29, 2020 12:30 AM IST
ഒ​റ്റ​പ്പാ​ലം: നാ​ലാ​ളി​ൽ കൂ​ടു​ത​ൽ കൂ​ട്ടം ചേ​ര​രു​തെ​ന്ന ച​ട്ടം​ലം​ഘി​ച്ച് മ​ദ്യം​വാ​ങ്ങാ​ൻ വ​ൻ ജ​ന​ക്കൂ​ട്ടം. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യ്ക്ക​രി​കി​ൽ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ലാ​ണ് നി​യ​മം കാ​റ്റി​ൽ​പ​റ​ത്തി പോ​ലീ​സ് നോ​ക്കി​നി​ല്ക്കേ മ​ദ്യം​വാ​ങ്ങാ​ൻ ജ​ന​ങ്ങ​ൾ ഒ​ഴു​കി​യ​ത്തി​യ​ത്.
ഒ​റ്റ​പ്പാ​ല​ത്തെ ചി​ല വാ​ർ​ഡു​ക​ൾ കൊ​റോ​ണ ഭീ​തി​മൂ​ലം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​പോ​ലും മ​ദ്യ​ത്തി​നാ​യി വ​രി​യി​ൽ ഇ​ടം​പി​ടി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും മാ​സ്ക് ധ​രി​ക്കാ​നും ആ​രും ശ്ര​ദ്ധി​ച്ചി​ല്ല​ത്രേ. ഉ​ടു​ത്ത മു​ണ്ടു​കൊ​ണ്ട് മു​ഖ​വും വാ​യും മ​റ​ച്ച​വ​രെ​യും കാ​ണാ​മാ​യി​രു​ന്നു. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ പോ​ലീ​സും കാ​ഴ്ച്ച​ക്കാ​രാ​യി. യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു മ​ദ്യം​വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്.