വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കോ​ഴ്സു​ക​ൾ കല്ലടി കോളജിൽ തു​ട​ങ്ങി
Tuesday, June 2, 2020 12:11 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ കോ​ഴ്സു​ക​ൾ സൗ​ജ​ന്യ​മാ​ക്കി​യും നൂ​ത​ന ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും ക​ല്ല​ടി കോ​ള​ജി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി.
കോ​വി​ഡ് ഭീ​തി​മൂ​ലം പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് കോ​ള​ജ് പൂ​ർ​ണ​മാ​യി സ​ജ്ജ​മാ​യി. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഓ​ണ്‍​ലൈ​ൻ കോ​ഴ്സ് ദാ​താ​ക്ക​ളാ​യ കോ​ഴ്സ് ഇ​റ​യു​മാ​യി സ​ഹ​ക​രി​ച്ച് ലോ​ക പ്ര​ശ​സ്ത​മാ​യ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ കോ​ഴ്സു​ക​ൾ സൗ​ജ​ന്യ​മാ​യി പ​ഠി​ക്കു​വാ​ൻ കോ​ള​ജ് അ​വ​സ​രം ഒ​രു​ക്കു​ന്നു. മി​ഷി​ഗ​ണ്‍, കൊ​ള​റാ​ഡോ, ഐ​ബി​എം, യാ​ലെ തു​ട​ങ്ങി​യ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ലക​ളി​ലെ ഏ​ക​ദേ​ശം 3800ൽ​പ​രം കോ​ഴ്സു​ക​ൾ ഇ​തി​ലൂ​ടെ പ​ഠി​ക്കു​വാ​ൻ ക​ഴി​യും.
സാ​ധാ​ര​ണ​നി​ല​യി​ൽ ആ​റാ​യി​രം രൂ​പ മു​ത​ൽ പ​തി​നാ​യി​രം രൂ​പ​വ​രെ ചെ​ല​വു​വ​രു​ന്ന ഈ ​കോ​ഴ്സു​ക​ൾ തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. കോ​ഴ്സു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ല​ഭി​ക്കും.
ഇ​ത്ത​രം ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഒ​രു​ക്കി​യ​തി​ലൂ​ടെ​യാ​ണ് നാ​ക്ക് തേ​ർ​ഡ് സൈ​ക്കി​ൾ അ​ക്ര​ഡി​റ്റേ​ഷ​നു​ക​ളി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ആ​ദ്യ എ ​പ്ല​സ് എ​ന്ന ബ​ഹു​മ​തി കോ​ള​ജി​ന് നേ​ടാ​നാ​യ​ത്. ലോ​ക്ഡൗ​ണി​ൽ നി​ർ​ത്തി​യ പ​രീ​ക്ഷ​ക​ൾ ഇ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ര​മാ​വ​ധി അ​ക​ലം പാ​ലി​ച്ചു പ​രീ​ക്ഷ​യെ​ഴു​താ​നും കോ​ള​ജി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെന്നും കോ​ള​ജ് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ചെ​യ​ർ​മാ​ൻ കെ​സി​കെ സൈ​താ​ലി, ട്ര​ഷ​റ​ർ സി.​പി.​ഷി​ഹാ​ബു​ദ്ദീ​ൻ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ടി.​കെ.​ജ​ലീ​ൽ, ഐ.​ക്യു.​എ​സി.​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി.​എ.​ഹ​സീ​ന, പി​ആ​ർ​ഒ ആ​ൻ​ഡ് മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.