വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം
Sunday, June 7, 2020 12:30 AM IST
വ​ണ്ടി​ത്താ​വ​ളം: ടൗ​ണി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. ഇ​തു​മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​ര​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​യും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. ക​ട​ക​ൾ​ക്കു​മു​ന്നി​ൽ നി​ർ​ത്തി​യി​ടു​ന്ന കാ​റു​ക​ൾ​ക്ക​ട​യി​ലും മ​റ്റു​മാ​ണ് നാ​യ്ക്ക​ൾ ഒ​ളി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ത്തി​യി​ൽ ക​യ​റു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​ണ്.

ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് വ​ണ്ടി​ത്താ​വ​ള​ത്ത് നാ​യ്ക്ക​ളെ പി​ടി​കൂ​ടി ഇ​വ​യെ തി​രി​കേ ടൗ​ണി​ൽ കൊ​ണ്ടു​വി​ട്ടി​രു​ന്നു. വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്ക് മു​ത​ൽ അ​യ്യ​പ്പ​ൻ​കാ​വ് വ​രെ ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ കു​റു​കേ ഓ​ടി പ​തി​ന​ഞ്ചോ​ളം അ​പ​ക​ട​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.അ​യ്യ​പ്പ​ൻ​കാ​വി​ൽ ദ​ന്പ​തി​മാ​രും കു​ഞ്ഞും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ നാ​യ കു​റു​കെ ഓ​ടി​യ​തി​നാ​ൽ വീ​ണു ഗു​രുത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ടൗ​ണി​ലെ​ത്തി​യ പേ​യി​ള​കി​യ നാ​യ വ​ഴി​യാ​ത്ര​ക്കാ​രെ​യും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രെ​യും ക​ടി​ക്കു​ക​യും ചെ​യ്തു. ച​ന്ത​പ്പേ​ട്ട, പ​ള്ളി​മൊ​ക്ക്, വി​ള​യോ​ട് റോ​ഡ്, ഹൈ​സ്കുു​ളി​നു മു​ൻ​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​യ്ക്ക​ൾ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്.