രോ​ഗി​ക​ളി​ല്ലാ​ത്ത മു​തു​കു​ർ​ശ്ശി അ​ഞ്ചാം​വാ​ർ​ഡ് ഇ​പ്പോ​ഴും ഹോ​ട്ട്സ്പോ​ട്ട്
Saturday, July 11, 2020 12:05 AM IST
ത​ച്ച​ന്പാ​റ: രോ​ഗി​ക​ൾ ഇ​ല്ലെ​ങ്കി​ലും ഒ​ന്ന​ര​മാ​സ​മാ​യി ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് മു​തു​കു​റു​ശ്ശി ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യാ​യി തു​ട​രു​ന്നു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മെ​യ് 31 മു​ത​ൽ ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ
അ​ഞ്ചാം വാ​ർ​ഡാ​യ മു​തു​കു​റു​ശ്ശി​യാ​ണ് ഇ​പ്പോ​ഴും ഹോ​ട്ട്സ്പോ​ട്ടാ​യി തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ മെ​യ് 30ന് ​വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന ഗ​ർ​ഭി​ണി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഹോ​ട്ട്സ്പോ​ട്ട് ആ​ക്കി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം ഇ​വ​ർ രോ​ഗം മാ​റി വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ഹോ​ട്ട്സ്പോ​ട്ടി​ൽ നി​ന്നും മാ​റി​യി​ല്ല. രോ​ഗം മാ​റി​യാ​ൽ അ​ടു​ത്ത ദി​വ​സ​മോ അ​ത​ല്ലെ​ങ്കി​ൽ ഒ​രാ​ഴ്ച​ക്കു​ള്ളി​ലോ ഹോ​ട്ട്സ്പോ​ട്ട് മാ​റ്റ​ണ​മെ​ന്നാ​ണ് നി​യ​മം.
എ​ന്നാ​ൽ ഇ​വി​ടെ രോ​ഗം മാ​റി ഒ​രു മാ​സ​മാ​യി​ട്ടും ഹോ​ട്ട്സ്പോ​ട്ട് മാ​റ്റി​യി​ല്ല. ഇ​വി​ടെ അ​ട​ച്ചി​ട​ൽ തു​ട​രു​ക​യാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് . ഈ ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ത​ച്ച​ന്പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മു​തു​കു​ർ​ശ്ശി ശാ​ഖ ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി വ​രെ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ .
അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ക​ട​ക​ൾ രാ​വി​ലെ 7 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം 5 മ​ണി വ​രെ മാ​ത്ര​മേ തു​റ​ക്കു​ന്നു​ള്ളൂ. ഈ ​വാ​ർ​ഡി​ൽ വ​രു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.
ഇ​തോ​ടൊ​പ്പം അ​ട​ച്ച ആ​റാം വാ​ർ​ഡി​ലെ​യും അ​തി​നു ശേ​ഷം പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം വാ​ർ​ഡും രോ​ഗി​ക​ൾ​ക്ക് നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ ഹോട്ട്സ്പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.
മു​തു​കു​റു​ശ്ശി​യെ ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ത​ച്ച​ന്പാ​റ വി​ക​സ​ന വേ​ദി ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് റി​പ്പോ​ർ​ട്ട്് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് ക​ള​ക്ട​റു​ടെ നി​ല​പാ​ട്.