കാ​ഞ്ഞി​രം അ​ന്പം​കു​ന്ന് ക​നാ​ൽ ജം​ഗ്ഷ​നി​ൽ ഇ​ൻ​റ​ർ​ലോ​ക്ക് പ​തി​ച്ചു
Saturday, July 11, 2020 12:07 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു കാ​ഞ്ഞി​രം അ​ന്പം​കു​ന്ന് ക​നാ​ൽ ജം​ഗ്ഷ​നി​ൽ ഇ​ൻ​റ​ർ​ലോ​ക്ക് ടൈൽസ് പ​തി​ച്ചു. ചെ​ളി​നി​റ​ഞ്ഞ പ്ര​ദേ​ശം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ച്ച​ത്.
ഇ​തോ​ടെ കാ​ഞ്ഞി​രം അ​ന്പം​കു​ന്ന് റോ​ഡി​ന്‍റെ വീ​തി​യും വ​ർ​ധി​ച്ചു. ഈ ​ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പാ​ർ​ക്കിം​ഗി​ന് വേ​ണ്ട സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.
കാ​ഞ്ഞി​രം മു​ത​ൽ അ​ന്പം​കു​ന്ന് വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​അ​ച്യു​ത​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ടാ​ർ ചെ​യ്തി​രു​ന്നു. ഈ ​റോ​ഡി​ലെ ക​നാ​ൽ ജം​ഗ്ഷ​ൻ ഇ​ൻ​റ​ർ​ലോ​ക്ക് ചെ​യ്ത​തോ​ടെ ഇ​വി​ട​ത്തെ വെ​ള്ള​ക്കെ​ട്ടും ഒ​ഴി​വാ​യി.