പു​ഴ ഗ​തി​മാ​റി​യ സ്ഥ​ലം ത​ഹ​സി​ൽ​ദാ​ർ സ​ന്ദ​ർ​ശി​ച്ചു
Monday, August 3, 2020 11:24 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പൂ​ഞ്ചോ​ല പു​ഴ ഗ​തി​മാ​റി 57 വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ ചെ​ളി​ക്കു​ണ്ട് പ്ര​ദേ​ശം മ​ണ്ണാ​ർ​ക്കാ​ട് ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ നേ​ർ​ഗ​തി​യി​ൽ ആ​ക്കു​ന്ന പ്ര​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ചെ​യ്ത​ത്.
ഭീ​ഷ​ണി​യു​ള്ള കു​ടും​ബ​ങ്ങ​ളെ ആ​വ​ശ്യം വ​ന്നാ​ൽ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി.
ഇ​തി​ന്‍റെ ചു​മ​ത​ല പൊ​റ്റ​ശ്ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി. പു​ഴ ഗ​തി മാ​റി സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​വാ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി .
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും.

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി . ​മ​ണി​ക​ണ്ഠ​ൻ, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ർ .മ​നോ​ജ് ,പി.​വി. സ​ലിം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ബു, ചെ​റു​ക​ര ബേ​ബി ,ബി​ന്ദു, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.