ശി​രു​വാ​ണി ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Wednesday, August 5, 2020 12:36 AM IST
ക​ല്ല​ടി​ക്കോ​ട്: ത​മി​ഴ​്നാ​ട് സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ശി​രു​വാ​ണി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 21.03 അ​ടി​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​ദി​വ​സം 19.4 അ​ടി​യാ​യി​രു​ന്നു. കോ​യ​ന്പ​ത്തൂ​രി​ലെ വീ​ടു​ക​ളി​ലേ​യ്ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നായി ത​മി​ഴ്നാ​ട് നി​ർ​മി​ച്ച ശി​രു​വാ​ണി​ഡാം കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രാ​ണ് സം​ര​ക്ഷി​ക്കു​ന്ന​തും വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തും. ഡാ​മി​ൽ​നി​ന്നും ട​ണ​ൽ വ​ഴി ആ​ലാം​ത​റ​യി​ലെ​ത്തി​ച്ച് ശു​ദ്ധീ​ക​രി​ച്ചാ​ണ് കോ​യ​ന്പ​ത്തൂ​രി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. കോ​യ​ന്പ​ത്തൂ​രി​ലെ 36 വാ​ർ​ഡു​ക​ളി​ലേ​യ്ക്കു​ള്ള കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഈ ​ഡാ​മി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ്. മൂ​ന്നു മാ​സം​മു​ന്പ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 12.4 അ​ടി​യാ​യി​രു​ന്നു. മു​ത്തി​ക്കു​ളം മ​ല​നി​ര​ക​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യും വൃ​ക്ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു​മാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. ഡാ​മി​ൽ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ടി​യ​തോ​ടെ 60 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം പ്ര​തി​ദി​നം ത​മി​ഴ്നാ​ട് വി​ത​ര​ണ​ത്തി​ന് എ​ടു​ക്കു​ന്നു.

മ​ഴ ശ​ക്തി പ്രാ​പി​ച്ചാ​ൽ ഒ​ന്പ​തു​മാ​സ​ത്തേ​യ്ക്കു​ള്ള വെ​ള്ളം ഡാ​മി​ലു​ണ്ടെ​ന്ന് കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ​നി​ന്നും വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നു പ​ക​ര​മാ​യി ഇ​ട​ക്കു​ർ​ശി​മു​ത​ൽ പാ​ല​ക്ക​യം വ​ഴി​യു​ള്ള ശി​രു​വാ​ണി റോ​ഡ് നി​ർ​മി​ച്ച​തും സം​ര​ക്ഷി​ക്കു​ന്ന​തും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രാ​ണ്.

ഷ​ട്ട​റു​ക​ൾ ഇ​ല്ലാ​ത്ത ഡാ​മാ​യ​തി​നാ​ൽ വെ​ള്ളം ക​വി​ഞ്ഞു പോ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ പ്ര​ള​യ​കാ​ല​ത്ത് ഡാം ​നി​റ​ഞ്ഞ് ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്നു. ഡാം ​നി​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​യ്ക്ക് വെ​ള്ളം ഒ​ഴു​കു​ന്ന​തി​നു​മു​ന്പ് ക​ഴി​യു​ന്ന​ത്ര ജ​ലം ത​മി​ഴ്നാ​ട്ടി​ലെ ഡാ​മു​ക​ളി​ലും ക​നാ​ലു​ക​ളി​ളും കു​ള​ങ്ങ​ളി​ലും ശേ​ഖ​രി​ക്കാ​നാ​ണ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.