നെ​ല്ല് സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള നി​ർ​ദേ​ശം വ​ല​യ്ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ
Wednesday, August 5, 2020 12:37 AM IST
പാ​ല​ക്കാ​ട്: പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ നി​ശ്ച​യി​ക്കു​ന്ന സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ നെ​ല്ല് എ​ത്തി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​മെ​ന്നും ഇ​വ​രെ നെ​ൽ​കൃ​ഷി​യി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ക്കു​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, കേ​ര​ള ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​കോ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ, കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, സ​പ്ലൈ​കോ എം​ഡി എ​ന്നി​വ​ർ​ക്ക് ഇ​വ​ർ പ​രാ​തി ന​ല്കി. പു​തി​യ നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നു നേ​ട്ട​മൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും മ​റി​ച്ച് സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​ക്കു​മെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ ജി​ല്ല​യി​ൽ ഒ​ന്നാം​വി​ള കൊ​യ്ത്ത് തു​ട​ങ്ങും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ പാ​ട​ത്തു​നി​ന്നും ഭ​വ​ന​ങ്ങ​ളി​ൽ​നി​ന്നും നെ​ല്ല് സം​ഭ​രി​ക്കു​ന്ന രീ​തി തു​ട​ര​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, ക​ർ​ഷ​ക​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു, നെന്മേനി നെ​ല്ലു​ത്പാ​ദ​ക പാ​ട​ശേ​ഖ​രം പ്ര​സി​ഡ​ന്‍റ് കെ.​ശി​വാ​ന​ന്ദ​ൻ, ഭാ​ര​തീ​യ കി​സാ​ൻ സം​ഘ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ശി​വ​ദാ​സ്, ക​ർ​ഷ​ക മു​ന്നേ​റ്റം പ്ര​സി​ഡ​ന്‍റ് വി.​ശി​വ​ദാ​സ്, ക​ർ​ഷ​ക മു​ന്നേ​റ്റം പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​സ​ജീ​ഷ്, കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ല്കി​യ​ത്.