ആ​ദി​വാ​സി​ക​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെത്തി​ച്ച് യു​വാ​ക്ക​ൾ
Monday, August 10, 2020 12:10 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഞ്ചോ​ല പാ​ന്പ​ൻ​തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നും 28 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ത്തി​ച്ചാ​ണ് ചി​റ​ക്ക​ൽ​പ്പ​ടി​യി​ലെ ഒ​രു​പ​റ്റം യു​വാ​ക്ക​ൾ പ്ര​ശം​സ നേ​ടു​ന്ന​ത്.
ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മ​ല ഇ​റ​ങ്ങ​ണ​മെ​ന്ന് പോ​ലീ​സും റ​വ​ന്യൂ വ​കു​പ്പും നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും പ്രാ​യ​മാ​യ​വ​രെ​യും രോ​ഗി​ക​ളെ​യും എ​ന്തു ചെ​യ്യ​ണം എ​ന്ന് അ​റി​യാ​തെ ആ​ലോ​ചി​ച്ചു നി​ൽ​ക്കു​ന്ന പാ​ന്പ​ൻ​തോ​ട് കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ളെ ര​ക്ഷി​ക്കാ​നാ​യി ചി​റ​ക്ക​ൽ​പ്പ​ടി സി.​എ​ഫ്.​സി ക്ല​ബ്ബി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണ് രം​ഗ​ത്ത് എ​ത്തി​യ​ത്.
മു​ള​ക്ക​ന്പി​ൽ തു​ണി വ​ലി​ച്ചു​കെ​ട്ടി രോ​ഗി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും ഇ​രു​ത്തി. ശ​ക്ത​മാ​യ മ​ഴ​യെ അ​വ​ഗ​ണി​ച്ച് ചെ​ങ്കു​ത്താ​യ മ​ല​യി​ലൂ​ടെ ജീ​വ​ൻ പ​ണ​യം വ​ച്ച് ഇ​വ​രെ​യും ചു​മ​ന്നു​കൊ​ണ്ട് മൂ​ന്നു കി​ലോ​മീ​റ്റ​ർ ന​ട​ന്നു . അ​വി​ടെ നി​ന്നും ജീ​പ്പി​ൽ മു​ണ്ട​കു​ന്നി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ .
ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ​യും, മ​ല​യി​ടി​ച്ചി​ലി​ന്‍റെ​യും ദു​രി​തം ഇ​വ​ർ​ക്ക​റി​യാം . അ​താ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ത്തി​യ​പ്പോ​ൾ മ​ല​യി​റ​ങ്ങാ​ൻ അ​വ​ർ ത​യ്യാ​റാ​യ​ത്. ന​ട​ന്നു മ​ല​യി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത പാ​ന്പ്തോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഇ​രു​പ​ത്തെ​ട്ട് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ യു​വാ​ക്ക​ൾ ചേ​ർ​ന്ന് ക്യാ​ന്പി​ൽ എ​ത്തി​ച്ച​ത്.
10 കു​ടും​ബ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ല ഇ​റ​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഈ​യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
കോ​വി​ഡി​നെ യും ​ശ​ക്ത​മാ​യ മ​ഴ യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​വാ​ക്ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ആ​ദി​വാ​സി​ക​ളെ ക്യാ​ന്പി​ൽ എ​ത്തി​ച്ച​ത്.