അ​ട്ട​പ്പാ​ടി​യെ പ്ര​കൃ​തി​ക്ഷോ​ഭ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Tuesday, August 11, 2020 12:21 AM IST
അ​ഗ​ളി: വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി കാ​ലാ​വ​ർ​ഷ​ക്കെ​ടു​തി​ക​ളും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും നേ​രി​ടു​ന്ന അ​ട്ട​പ്പാ​ടി​യെ പ്ര​കൃ​തി​ക്ഷോ​ഭ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ കു​റേ​വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ​പെ​ട്ട് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ൾ നി​ലം​പൊ​ത്തി​യ​ത​ട​ക്കം ക​ണ​ക്കി​ല്ലാ​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് അ​ട്ട​പ്പാ​ടി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.
കൃ​ഷി​യും വീ​ടു​ക​ളും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്തി​ര​സ​ഹാ​യം ഉ​ട​നേ ന​ല്കു​ക, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ എ​ഴു​തി​ത​ള്ളു​ക, ത​ക​ർ​ന്ന​ടി​ഞ്ഞ പാ​ല​ങ്ങ​ളും റോ​ഡു​ക​ളും ഉ​ട​നേ പു​തു​ക്കി പ​ണി​യു​ക, അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് പു​തി​യ വൈ​ദ്യു​തി​ലൈ​ൻ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ട​നേ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ​പെ​ട്ട് അ​ട്ട​പ്പാ​ടി​യി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ​പെ​ട്ട് ആ​റു​ദി​വ​സ​മാ​യി അ​ന്ധ​കാ​ര​ത്തി​ൽ ക​ഴി​യു​ന്ന അ​ട്ട​പ്പാ​ടി നി​വാ​സി​ക​ൾ കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ ഭീ​ഷ​ണി​യി​ലാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
കെ​പി​സി​സി അം​ഗം പി.​സി.​ബേ​ബി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക്ക്, ഡി​സി​സി അം​ഗം എം.​ആ​ർ.​സ​ത്യ​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ.​മാ​ത്യു, എ​സ്.​മാ​ണി​ക്യ​ൻ, പി.​എ​ൽ.​ജോ​ർ​ജ്, കെ.​വി.​ജോ​ണ്‍​സ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​കൃ​തി​ക്ഷോ​ഭ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്.