നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു സ​ഹ​ക​ര​ണ​ ബാ​ങ്കു​ക​ളെ പ​രി​ഗ​ണി​ക്ക​ണം
Monday, September 21, 2020 1:25 AM IST
പാ​ല​ക്കാ​ട്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ​നി​ന്നു സം​സ്ഥാ​ന​ത്തെ അ​രി​മി​ല്ലു​ക​ൾ പി​ൻ​വാ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​രി​മി​ല്ലു​കാ​രെ​യും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ല് ഒ​ന്നും ചെ​യ്യാ​നാ​കാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം ഇ​ല്ലാ​താ​ക്കു​ന്ന​തി​നു നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നു അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​രി​മി​ല്ലു​കാ​രെ​യോ സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ​യോ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, വി.​വി​ജ​യ​രാ​ഘ​വ​ൻ, ദേ​വ​ൻ ചെ​റാ​പ്പൊ​റ്റ, കെ.​എ.​രാ​മ​കൃ​ഷ്ണ​ൻ, എ​സ്.​അ​തി​ര​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.